Home News Local കനാലിൽ ജലം തുറന്ന് വിടണംകോൺഗ്രസ്സ്

കനാലിൽ ജലം തുറന്ന് വിടണംകോൺഗ്രസ്സ്

Advertisement

ശാസ്താംകോട്ട.
കുന്നത്തൂർ താലൂക്കിലെ ജലക്ഷാമംപരിഹരിക്കുന്നതിനും വേനൽചൂട് ഒരു പരിധിവരെശമിപ്പിക്കുന്നതിനും കനാൽജലംതുറന്ന് വിടണമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

ഐവർകാലവരെമാത്രമാണ് കനാലിൽ ജലം എത്തുന്നത്. അവിടെ നിന്നും കിഴക്കോട്ട് തിരിച്ച് വിടുകയാണ്.നിലവിൽ ശാസ്താംകോട്ട – ചവറ – മൈനാഗപ്പള്ളി ഡിസ്ട്രിബൂട്ടറുകളിൽ ജലം എത്തുന്നില്ല. ജലം തുറന്ന് വിടുന്നതിന് നടപടി സ്വീകരിച്ചില്ലങ്കിൽ നാളെ മുതൽ ശാസ്താംകോട്ട കെ.ഐ. പി ആഫീസിന് മുന്നിൽശക്തമായ സമരം ആരംഭിക്കുമെന്ന് പ്രസിഡന്റ് വൈ. ഷാജഹാൻ പറഞ്ഞു.

നാട് അതിരൂക്ഷമായ വരള്‍ച്ച നേരിടുമ്പോള്‍ കനാല്‍ ജലം ആശ്വാസമാണ്. കിണറുകളില്‍ ജലമെത്തും. ചവറ ഡിസ്ട്രിബ്യൂട്ടറി തുറക്കുന്നതുവഴി തടാകത്തിലേക്കും ഉറവ കിട്ടും. തടാകത്തിലെ ജല നിരപ്പും വല്ലാതെ താഴ്ന്നു കഴിഞ്ഞു. വേനലില്‍ മാത്രമാണ് ഈ വകുപ്പുകൊണ്ട് ജനങ്ങള്‍ക്ക് ഉപയോഗം ആസമയത്തും നിരുത്തരവാദപരമായ സ്വഭാവമാണ് ഉദ്യോഗസ്ഥര്‍ കാണിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Advertisement