29.9 C
Kollam
Saturday 5th September, 2026 | 02:49:12 PM
Home News Breaking News പീഡന പരാതിയിൽ കേസ്, വീണ ജോർജിനെതിരെ കരിങ്കൊടി കാണിച്ചതിലുള്ള പക പോക്കലെന്ന് KSU കണ്ണൂർ ജില്ലാ...

പീഡന പരാതിയിൽ കേസ്, വീണ ജോർജിനെതിരെ കരിങ്കൊടി കാണിച്ചതിലുള്ള പക പോക്കലെന്ന് KSU കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ

കണ്ണൂര്‍.പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഫേസ്ബുക്കിൽ കുറിപ്പുമായി KSU കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം.സി അതുൽ.
പരാതിക്ക് പിന്നിൽ വീണ ജോർജിനെതിരെ കരിങ്കൊടി കാണിച്ചതിലുള്ള പക പോക്കലെന്നാണ് അതുലിന്റെ പക്ഷം. താൻ
ഒരു തെറ്റും ചെയ്തിട്ടില്ല. സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റ് രീതിയിൽ വ്യാഖ്യാനിച്ച് മുന്നോട്ട് പോകുന്നത് ശരിയാണോ എന്നത് കാലം തെളിയിക്കുമെന്നും അതുൽ കുറിച്ചു.


അതുലിനെ പിന്തുണച്ചു പോസ്റ്റിനു താഴെ കമന്റുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. കോടതി തെറ്റുകാരനെന്ന് പറയുന്നത് വരെ അതുലിനെ തള്ളിപറയില്ലെഎന്നായിരുന്നു രാഹുലിന്റെ കമന്റ്. 28 കാരുടെ പരാതിയിൽ കേസടുത്തതിന് പിന്നാലെ അതുൽ ഒളിവിലാണ്.