26.5 C
Kollam
Sunday 6th September, 2026 | 01:47:44 AM
Home News Breaking News ഡെല്‍ഹി സമരം, നാളെയും വെള്ളിയാഴ്ചയും പഠിപ്പുമുടക്കിന് ആഹ്വാനം

ഡെല്‍ഹി സമരം, നാളെയും വെള്ളിയാഴ്ചയും പഠിപ്പുമുടക്കിന് ആഹ്വാനം

ന്യൂഡെല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ കെഎസ്യുവും മറ്റന്നാള്‍ എസ്എഫ്ഐയും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. നാളെ പഠിപ്പുമുടക്കി ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടത്താനാണ് കെ എസ് യു ആഹ്വാനം.

ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ ജൂലൈ 24ന് എസ്എഫ്ഐ പഠിപ്പുമുടക്കും. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യയാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ജൂലൈ 25-26 തീയതികളിൽ ‌ക്യാംപെയ്ൻ വ്യത്യസ്തമാക്കുന്നതിന്റെ ഭാ​ഗമായി രാജ്യത്തുടനീളമുള്ള പൊലീസുകാർക്ക് എസ്എഫ്ഐ ‘മെലഡി’ ചോക്ലേറ്റുകൾ നൽകും, റിട്ടേൺ ​ഗിഫ്റ്റ് എന്നതാണ് ക്യാമ്പെയിൻ. വിദ്യാർഥികളെ തല്ലിചതച്ച പൊലീസിനെ ‘നല്ല പാഠം പഠിപ്പിക്കുക’ എന്ന ലക്ഷ്യത്തോടെയാണ് എസ്എഫ്ഐ മിഠായി വിതരണം നടത്തുന്നത്. കൂടാതെ ഈ പ്രതിഷേധ പ്രകടന ദിവസങ്ങളിൽ പൊലീസ് ക്രൂരതയുടെ ചിത്രങ്ങൾ ഉൾകൊള്ളുന്ന ബാനറുകളും ബോർഡുകളും സ്ഥാപിക്കും. രാജ്യത്തുടനീളം ഈ ബോർഡുകളിൽ പൊതുജനങ്ങളുടെ ഒപ്പ് ശേഖരിച്ച് ജനവികാരം രേഖപ്പെടുത്തുമെന്നും എസ്എഫ്ഐ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു