തിരുവനന്തപുരം.വന്ദേ മാതരം വിഷയത്തിൽ SFI നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കായി തിരച്ചിൽ ഊർജിതമാക്കി പോലിസ്. വീഡിയോ ദൃശ്യങ്ങളുടെയും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് പരിശോധന. SFI സംസ്ഥാന സെക്രട്ടറി പി എസ് സഞ്ചീവ്, പ്രസിഡൻ്റ് എം ശിവപ്രസാദ് എന്നിവരെ അറസ്‌റ്റ് ചെയ്യാനാണ് പോലീസിൻ്റെ ആദ്യ നീക്കം.
നിലവിൽ കേന്ദ്ര കമ്മറ്റി അംഗങ്ങൾ അടക്കം അഞ്ച് പേരാണ് റിമാൻഡിലുള്ളത്. കണ്ടലാറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കൻ്റോൺമെൻ്റ് പോലീസ് കേസെടുത്തിട്ടുള്ളത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
































