26.5 C
Kollam
Sunday 6th September, 2026 | 02:54:01 AM
Home News Kerala ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂക്കന്നൂർ ചൂളപുര പുതുശേരി വീട്ടിൽ ഡേവിസിന്റെയും റീനയുടെയും മകൻ ഡെവിൻ (28) ആണ് മരിച്ചത്. സൗദി അറേബ്യയിൽ വെൽഡിങ് ജോലി ചെയ്തിരുന്ന ഡെവിൻ ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്. വീണ്ടും വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിനിടെയായിരുന്നു അപകടം നടന്നത്.


അങ്കമാലി തുറവൂർ കൊമര പാടശേഖര-വാതക്കാട് റോഡിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം നടന്നത്. ഡെവിൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് സമീപത്തെ ഓടയിലേക്കു മറിയുകയായിരുന്നു. രാവിലെ നടക്കാൻ പോയവരാണ് ബൈക്ക് മറിഞ്ഞുകിടക്കുന്നത് കണ്ട് വിവരം പൊലീസിനെ അറിയിച്ചത്.


ഡെവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അങ്കമാലി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സഹോദരങ്ങൾ: ഡെറിൻ, ഡിനിയ.