യുവാവിനെ മർദിച്ചു കൊന്ന കേസിൽ ഒരാൾ കൂടി പിടിയിലായി

കോഴിക്കോട്. കുന്ദമംഗലത്ത് യുവാവിനെ മർദിച്ചു കൊന്ന കേസിൽ ഒരാൾ കൂടി പിടിയിലായി.കേസിലെ രണ്ടാം പ്രതി കുന്നമംഗലം സ്വദേശി ഷിബിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കളരിക്കണ്ടയിൽ സ്വദേശി എറോചുടയ്ക്കൽ ബാബുവിനെ കൊലപെടുത്തിയ കേസിലാണ് അറസ്റ്റ് മാർച്ച് 7 ആണ് ബാബു മർദനമേറ്റ് മരിച്ചത്ബാബുവും ഒന്നാം പ്രതി ശശീന്ദ്രനും തമ്മിലുള്ളവ്യക്തി വൈരാഗ്യവും കുടുംബ പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. ശശീന്ദ്രൻ്റെ നിർദ്ദേശ പ്രകാരം സുഹൃത്ത് ഷിബിത്ത് ബാബുവിനെ മർദിച്ചു കൊലപെടുത്തിയെന്നാണ് കേസ്ശശീന്ദ്രൻ നേരത്തെ അറസ്റ്റിലായിരുന്നു.