Home Blog Page 807

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള കെഎസ്ഇബിയുടെ ശ്രമങ്ങൾക്ക് താൽക്കാലിക ആശ്വാസം

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള കെഎസ്ഇബിയുടെ ശ്രമങ്ങൾക്ക് താൽക്കാലിക ആശ്വാസം.കെഎസ്ഇബിക്ക് പുറത്തുനിന്നു വൈദ്യുതി വാങ്ങാനുള്ള അനുമതി നൽകി റെഗുലേറ്ററി കമ്മീഷൻ.250 മെഗാവാട്ട് വൈദ്യുതി പത്തു രൂപ നിരക്കിൽ പുറത്തുനിന്ന് വാങ്ങാം.അതേ സമയത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം എ സി ബി യുടെ ഭാഗത്തുനിന്ന് തുടരുന്നു. വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് പാലക്കാട് കെഎസ്ഇബി ഓഫീസിൽ പായവിരിച്ച് പ്രതിഷേധം.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള കെഎസ്‌ബി യുടെ ശ്രമങ്ങൾക്ക് താൽക്കാലിക ആശ്വാസം ലഭിച്ചു. പത്തു രൂപ നിരക്കിൽ പുറത്തുനിന്നും വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി നിലവിൽ അനുമതി നൽകിയിട്ടുള്ളത്. മുൻവർഷങ്ങളിൽ ആറ് രൂപ നിരക്കിലാണ് ഈ സമയം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയിരുന്നത്.ഇത്തരത്തിൽ 250 മെഗാ വാട്ട് വൈദ്യുതി പുറത്ത് നിന്നും വാങ്ങാം.കഴിഞ്ഞമാസം ആദ്യം തന്നെ പ്രതിദിന വൈദ്യതി ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റ് മറികടന്നതോടെയാണ് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ കെഎസ്ഇബി ശ്രമം തുടങ്ങിയത്. പവർ എക്സ്ചേഞ്ചിൽ നിന്ന് കൂടുതല്‍ വൈദ്യുതി ലഭ്യമാകാത്തതിനാല്‍ ദീർഘകാല കരാറില്‍ ഏർപ്പെടാൻ അനുമതിക്കായി ഈ മാസം എട്ടിന് റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കിയിരുന്നു. തുടർന്നാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി ലഭിച്ചത്.

അതേസമയം സംസ്ഥാനത്തെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഇപ്പോഴും തുടരുന്നു.കണ്ണൂരിൽ ലോഡ് ഷെഡ്ഡിംഗിന്റെ സമയപരിധിയിൽ മാറ്റ വരുത്തി. ഓരോ ഫീഡറിന് കീഴിലും ലോഡ് ഷെഡ്ഡിംഗ് 15 മുതൽ 20 മിനുട്ട് വരെ ആയിരുന്നു എന്നാൽ അത് ഇന്നലെ മുതൽ 25 മിനുട്ട് ആക്കി .കെഎസ്ഇബിയുടെ കൺസ്യൂമർസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് നിർദ്ദേശങ്ങൾ. കൂടാതെ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് പാലക്കാട് കെഎസ്ഇബി ഓഫീസിൽ പായവിരിച്ച് പ്രതിഷേധിച്ചു.അപ്രഖ്യാപിത കറണ്ട് കട്ടിൽ രാത്രി 12 മണിക്കാണ് കെഎസ്ഇബി ഓഫീസിൽ ജനങ്ങൾ പായ വിരിച്ച് പ്രതിഷേധിച്ചത്.

ആലത്തൂരിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു

പാലക്കാട്. ആലത്തൂരിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു.ഒറീസ സ്വദേശി ഉമേഷ് (32) ആണ് മരിച്ചത്.ബൈക്കിൽ കൂടെ സഞ്ചരിച്ച രുദ്രാഷ്ട്ര (35) എന്നയാൾക്ക് പരിക്കുണ്ട്.ആലത്തൂർ ഗുരുകുലം ജംഗ്ഷൻ സമീപമാണ് അപകടമുണ്ടായത്

ഉമേമേഷിന്റെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ.പരുക്കേറ്റ രുദ്രാഷ്ട്രയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

അപകടരഹിതമായി വെടിക്കെട്ട് നടത്താനാകണം,ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ

തൃശൂര്‍. മുണ്ടത്തിക്കോട് അപകടം :അപകടരഹിതമായി വെടിക്കെട്ട് നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ വർണ്ണശബളമായി സുരക്ഷിതമായി വെടിക്കെട്ട് നടക്കുന്നു. വലിയ ശബ്ദം മാത്രമാണ് വെടിക്കെട്ട് എന്ന ചിന്ത മാറണം. മുണ്ടത്തിക്കോട് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്

നിർമ്മാണവും ശേഖരണവും തൊട്ടടുത്ത മുറികളിൽ ആയത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ഏറ്റവും മോശം കാലാവസ്ഥയിലാണ് തൃശ്ശൂർ പൂരം നടക്കുന്നത്. വെടിക്കെട്ടിന്റെ രീതി മാറ്റിയാൽ അപകടം കുറയ്ക്കാൻ സാധിക്കും. അത്തരം നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകും. അപകടത്തിൽപ്പെട്ടവരെ ചൊവ്വാഴ്ച നേരിൽകണ്ട് വിവരങ്ങൾ ശേഖരിക്കും

ജില്ലാ പോലീസ് മേധാവി, കളക്ടർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷം അപകട സ്ഥലം നേരിട്ട് സന്ദർശിക്കും

പൊയിലൂർ മേപ്പാട് കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്

കണ്ണൂർ. പൊയിലൂർ മേപ്പാട് കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്. ബോംബ് സ്‌ക്വാഡിൻ്റെ സാങ്കേതിക പരിശോധനയിലാണ് ബോംബുകളല്ലെന്ന് വ്യക്‌തമായത്. ഇന്ന് രാവിലെയാണ് ബോംബ് എന്ന സംശയത്തിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഈ വസ്തുകൾ പോലീസ് കണ്ടെത്തിയത്.

തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ മണൽ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നിവ. ഐസ് ക്രീം ബോംബിന്റെയും നാടൻ ബോംബിന്റെയും മാതൃകയിൽ എം-സാൻ്റും കല്ലുകളും നിറച്ച് ഒരുക്കിയതായിരുന്നു. പരിശോധന തുടരുമെന്ന്‌ പൊലീസ് വ്യക്തമാക്കി.

കൺമുന്നിൽ പാർട്ടി നാമാവശേഷമാകുന്നു, നിസഹായനായി അരവിന്ദ് കേജ്രിവാള്‍

ന്യൂഡെല്‍ഹി. ഇന്ത്യ സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിലൊന്നിൽ നിന്ന് കരകയറാനാകാതെ ആംആദ്മി പാർട്ടി. ഏഴ് എംപിമാർ പാർട്ടി വിട്ടതിനു പുറമെ പഞ്ചാബിലും ഡൽഹിയിലും എംഎൽഎമാർ ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൺമുന്നിൽ പാർട്ടി നാമാവശേഷമാകുന്നതു കണ്ടുനിൽക്കാൻ മാത്രമേ അരവിന്ദ് കേജ്രിവാളിന് സാധിക്കുന്നുള്ളൂ.

ഡൽഹി നിയമസഭയിൽ ആം ആദ്മി പാർട്ടിക്കുള്ളത് 22 എംഎൽഎമാരാണ്. അവരിൽ ബഹുഭൂരിപക്ഷവും രാഘവ് ഛന്ദ കാണിച്ച വഴിയിൽ ബിജെപിയിലേക്കു പോകുമോ എന്നാണ് ആശങ്ക. രാഘവ് ഛന്ദയ്ക്കൊപ്പം ബിജെപിയിൽ ചെന്നു ചേർന്ന ഏഴ് എംപിമാരിൽ ആറും പഞ്ചാബിൽ നിന്നാണ്. അതിന്‍റെ പ്രത്യാഘാതം പഞ്ചാബ് നിയമസഭയിലും ഉണ്ടാകുമെന്നാണ് പാർട്ടിയുടെ ആശങ്ക. പഞ്ചാബ് തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷത്തിൽ താഴെ മാത്രമാണ് ശേഷിക്കുന്നത്. ആം ആദ്മി പാർട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനവുമാണ്. തുടക്കം മുതൽ പാർട്ടിയുടെ ഡൽഹി നേതൃത്വവുമായി കലഹിച്ചാണ് പഞ്ചാബിൽ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്. വെറും രണ്ട് എംഎൽഎമാത്രമുള്ള പഞ്ചാബിൽ നിന്നാണ് ബിജെപി ആറ് എംപിമാരെ നേടിയിരിക്കുന്നത്. പഞ്ചാബ് പോലൊരു സംസ്ഥാനത്തു നിന്ന് ഇത്രയും രാജ്യസഭാ എംപിമാരെ സൃഷ്ടിക്കാൻ ഏതൊരു പാർട്ടിക്കും കുറഞ്ഞത് അഞ്ചുവർഷത്തെ ഇടവേളയെങ്കിലും ആവശ്യമുണ്ട്. അവിടെയാണ് ബിജെപി അനായാസം നേട്ടമുണ്ടാക്കിയത്.

കോൺഗ്രസും അകാലി പാർട്ടികളും ആംആദ്മി പാർട്ടിയും കൊടികുത്തി വാഴുന്ന പഞ്ചാബിൽ ബിജെപി ഭരണത്തിലേക്കുള്ള വഴി കൂടി കണ്ടെത്തുകയാണിപ്പോൾ. ഒറ്റയ്ക്കു നിന്നാൽ ഒന്നുമാകില്ല എന്നു തിരിച്ചറിഞ്ഞാണ് പഞ്ചാബിലെ ഈ കൂട്ടിച്ചേർക്കലുകൾ. ഈ എംപിമാരെ പൊടുന്നനെ കൂടെക്കൂട്ടിയതിന് മറ്റൊരു കാരണം കൂടിയുണ്ട്. രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് എത്തുക എന്ന സ്വപ്നത്തിന്‍റെ നല്ലൊരു ദൂരം ഇപ്പോൾ പിന്നിട്ടുകഴിഞ്ഞു. ഇനി 15 എംപിമാരെകൂടി രാജ്യസഭയിൽ കിട്ടിയാൽ ബിജെപിക്കും സഖ്യകക്ഷികൾക്കുമായി മൂന്നിൽ രണ്ടു ഭൂരിപക്ഷമാകും.

മണ്ഡലപുനർനിർണയവുമായി കൂട്ടിയിണക്കിയ വനിതാബിൽ പരാജയപ്പെട്ടിടത്തു നിന്നാണ് ഇത്തരമൊരു നീക്കത്തിന് വേഗം കൂടിയത്. രാഘവ് ഛന്ദയും സ്വാതി മാലിവാളും ഹർഭജൻ സിങ്ങും ഉൾപ്പെടെയുള്ളവർ ഒന്നിച്ച് ഇറങ്ങിപ്പോകുമെന്ന് കേജ്രിവാൾ ദുസ്വപ്നങ്ങളിൽ പോലും കരുതിയിരുന്നില്ല. ഭരണം നഷ്ടപ്പെട്ട ശേഷമാണ് മദ്യനയക്കേസിൽ കുറ്റവാളിയല്ല എന്ന് കോടതി കണ്ടെത്തുന്നത്. ഇപ്പോൾ ശേഷിക്കുന്ന നേതാക്കളെക്കൂടിയാണ് ബിജെപി വലവീശിപ്പിടിച്ചിരിക്കുന്നത്. ആംആദ്മി പാർട്ടി മാത്രമല്ല നിരവധി പ്രാദേശിക പാർട്ടികളേയും ബിജെപി ഉന്നം വയ്ക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സാംസ്കാരിക സായാഹ്നവും പുസ്തക പ്രകാശനവും ശ്രദ്ധേയമായി

കരുനാഗപ്പള്ളി . കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ‘വിഷൻ 2026’ന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നവും പുസ്തക പ്രകാശനവും ശ്രദ്ധേയമായി. പരിപാടിയോടനുബന്ധിച്ച് ഗാനമാലിക,പുസ്തക പ്രകാശനം, സംവാദം,അക്ഷര നൃത്തം എന്നിവ നടന്നു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ജീവതാളം വേദിയിൽ സൗഹൃദ ഗായക സംഘത്തിന്റെ നേതൃത്വത്തിൽ സംഗീതജ്ഞൻ ഉദയകുമാർ അഞ്ചൽ, ഗായകരായ കെ എസ് പ്രിയ, അനിൽ മത്തായി, റെനീഷ്, ഷിജു ഇലന്തൂർ എന്നിവർ പഴയ കാല ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച ഗാനമാലികയോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് സഞ്ചാര പൊരുൾ തേടി എന്ന വിഷയത്തിൽ സംവാദം നടന്നു. എഴുത്തുകാരായ ജി ആർ ഇന്ദുഗോപൻ,ജിൻഷാഗംഗ, അഭിമുഖങ്ങളിലൂടെ ശ്രദ്ധേയനായ വി ആർ രജനീഷ് എന്നിവർ പങ്കെടുത്തു.

സംവാദ പരിപാടിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മോഡറേറ്ററായി.തുടർന്ന് ക്ലാപ്പന ഇഎംഎസ് സാംസ്കാരിക വേദി ഗ്രന്ഥശാലയിലെ കുട്ടികൾ അവതരിപ്പിക്കുന്ന അക്ഷര നൃത്തം അരങ്ങേറി.താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി വിമൽറോയ് രചിച്ച് സൈന്ധവ ബുക്സ് പുറത്തിറക്കുന്ന രണ്ടാമത്തെ യാത്രാവിവരണ പുസ്തകമായ ‘നീർക്കിളികൾ പാടുമൊരു ദിക്കുകാണാം’
എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ജി ആർ ഇന്ദുഗോപൻ പുസ്തക പ്രകാശനംചെയ്തു. ജിൻഷാഗംഗ പുസ്തകം ഏറ്റുവാങ്ങി.ചടങ്ങിൽ വി ആർ രജനീഷ് മുഖ്യാതിഥിയായി. കെ ജി അജിത് കുമാർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കടത്തൂർ മൻസൂർ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ആർ കെ ദീപ എന്നിവർ വിശിഷ്ട വ്യക്തികളെ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ,താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം സുരേഷ് കുമാർ, പോച്ചയിൽ നാസർ എന്നിവർ സംസാരിച്ചു.

വീട്ടമ്മയെ കൂടെ താമസിക്കുന്ന ആള്‍ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ ഒപ്പം പൊള്ളലേറ്റ പ്രതി മരിച്ചു

ഓച്ചിറ. ചങ്ങൻകുളങ്ങരയിൽ വീട്ടമ്മയെ കൂടെ താമസിച്ച ആൾ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ ഒപ്പം പൊള്ള ലേറ്റിരുന്ന പ്രതി ക്ലാപ്പന സ്വദേശി രഘു [ 58] മരിച്ചു. ഇരുവർക്കും സാരമായി പൊളളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


ചങ്ങൻകുളങ്ങര പള്ളത്തേരിൽ പരേതനായ രാജൻ്റെ ഭാര്യ പ്രസന്ന [57] യെയാണ് രഘു തീ കൊളുത്തിയത്. 22 നുരാവിലെ 7.30 നു ആയിരുന്നു സംഭവം. പ്രസന്ന കെ എസ് ഇബി ഓച്ചിറ ഓഫീസിലെ താൽക്കാലിക ജീവനക്കാരിയാണ്. ഇവരുടെ ഏക മകൾ അമ്മയ്ക്കു പകരം ജോലിക്ക് കെഎസ് ഇബി ഓഫിസിൽ ജോലിക്കു പോയപ്പോഴാണ് സംഭവം നടന്നത്. പ്രസന്നയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്

വേങ്ങ പാലക്കോട്ട് വീട്ടിൽ റിട്ട. അധ്യാപകൻ പി എൻ രാമചന്ദ്രൻപിള്ള നിര്യാതനായി

ശാസ്താംകോട്ട . വേങ്ങ പാലക്കോട്ട് വീട്ടിൽ പി. എൻ രാമചന്ദ്രൻ പിള്ള (88- റിട്ട. അധ്യാപകൻ. എൻ. സി. എം. എൽ.പി സ്കൂൾ. കിഴക്കേകല്ലട ) നിര്യാതനായി.സംസ്ക്കാരം ഇന്ന് (തിങ്കളാഴ്ച ) രാവിലെ 11 ന് വീട്ടുവളപ്പിൽ.

കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി മെമ്പർ , മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം, ഇടവനശ്ശേരി ക്ഷീര സംഘം ഭരണ സമിതി അംഗം, ചിറക്കരമുത്തോട്ടിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ : ലീലാമണിയമ്മ
മക്കൾ : ജയശ്രി (യു.പി.എസ്. ടി, കോവൂർ യു. പി. എസ് ). മായാദേവി, ഗയാകുമാരി ( ഓഡിറ്റർ, ലോക്കൽ ബോഡീസ്)
മരുമക്കൾ: അഡ്വ.എസ്. രഘുകുമാർ , ജയകുമാർ (കുവൈറ്റ് )
രാജശേഖരൻ പിള്ള (കോൺട്രാക്ടർ )
സഞ്ചയനം മേയ് 1 വെള്ളിയാഴ്ച രാവിലെ 7 ന് .

പൂരാമോദത്തില്‍ വടക്കുംനാഥന്‍റെ മണ്ണ്

തൃശൂര്‍: ആവേശം കുറയാതെ തൃശൂര്‍ പൂരം കൊട്ടിക്കയറിയപ്പോള്‍ പൂരാമോദം ഉച്ചസ്ഥായിലെത്തിച്ച് ഇലഞ്ഞിച്ചോട്ടില്‍ മേളവിസ്മയം. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണ്യത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളയ്ക്ക് തുടക്കമായത്. 250 കലാകാരന്‍മാരാണ് ഇതില്‍ അണിനിരന്നത്.

തുടര്‍ന്ന് വൈകീട്ട് അഞ്ചുമണിയോടെ മേളം കൊട്ടി അവസാനിപ്പിച്ച് തെക്കോട്ടിറക്കം ആരംഭിച്ചു. തുടര്‍ന്നാണ് കുടമാറ്റം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിന്റെ പശ്ചാത്തലത്തില്‍ 15 മിനിറ്റ് മാത്രമാണ് കുടമാറ്റം. കൊമ്പന്‍ തൃക്കടവൂര്‍ ശിവരാജുവാണ് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. 16 വര്‍ഷത്തിന് ശേഷമാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കൊമ്പന്‍ ശിവരാജു തൃശൂര്‍ പൂരത്തിനെത്തുന്നത്.

ബ്രഹ്മസ്വം മഠത്തിനു മുന്നില്‍ പെയ്തിറങ്ങി തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യം. കോങ്ങാട് മധുവിന്റെ പ്രാമാണ്യത്തില്‍ ഒന്നര മണിക്കൂറാണ് പഞ്ചവാദ്യം അരങ്ങേറിയത്. തിരുവമ്പാടി ചന്ദ്രശേഖരനാണ് തിരുവമ്പാടി ഭഗവതിയുടെ കോലമേറ്റുന്നത്. കണിമംഗലം ശാസ്താവ് പൂരനഗരിയിലേക്ക് പുറപ്പെട്ടതോടെയാണ് തൃശൂര്‍ പൂരദിനത്തിലേക്ക് ഉണര്‍ന്നത്. തൊട്ടുപിന്നാലെ ഘടകപൂരങ്ങളുമെത്തി. കണിമംഗലം ശാസ്താവ് വെയിലേല്‍ക്കാതെ സൂര്യോദയത്തിന് മുന്‍പ് തട്ടകത്തുനിന്നും പുറപ്പെട്ട് തേക്കിന്‍ കാടെത്തിയതോടെ പൂരം ആവേശത്തിന് തുടക്കമായി. വലിയാലുക്കല്‍ കുട്ടിശങ്കരനാണ് കോലമേറ്റിയത്. ജിതിന്‍ കല്ലാറ്റ് ആയിരുന്നു മേളപ്രമാണി.

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോട്ടയം: തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെടിക്കെട്ട് വേണ്ടെന്ന ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് തീരുമാനം.

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മെയ് 23 വരെയാണ് ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ നടക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വിപുലമായ ആഘോഷപരിപാടികള്‍ ഒഴിവാക്കണമെന്ന സഭാ അധ്യക്ഷന്റെ ആഹ്വാനം പള്ളി ഭരണസമിതി അംഗീകരിക്കുകയായിരുന്നു.

ദുരന്തത്തില്‍ സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെടിക്കെട്ട് കരാറുകാരന്‍ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷനാണ് (46) ഒടുവില്‍ മരിച്ചത്. തിരുവമ്പാടിയുടെ വെടിക്കെട്ട് ചുമതലക്കാരനായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി.