30.5 C
Kollam
Saturday 12th September, 2026 | 02:30:05 PM
Home News Local വീട്ടമ്മയെ കൂടെ താമസിക്കുന്ന ആള്‍ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ ഒപ്പം പൊള്ളലേറ്റ പ്രതി മരിച്ചു

വീട്ടമ്മയെ കൂടെ താമസിക്കുന്ന ആള്‍ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ ഒപ്പം പൊള്ളലേറ്റ പ്രതി മരിച്ചു

ഓച്ചിറ. ചങ്ങൻകുളങ്ങരയിൽ വീട്ടമ്മയെ കൂടെ താമസിച്ച ആൾ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ ഒപ്പം പൊള്ള ലേറ്റിരുന്ന പ്രതി ക്ലാപ്പന സ്വദേശി രഘു [ 58] മരിച്ചു. ഇരുവർക്കും സാരമായി പൊളളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


ചങ്ങൻകുളങ്ങര പള്ളത്തേരിൽ പരേതനായ രാജൻ്റെ ഭാര്യ പ്രസന്ന [57] യെയാണ് രഘു തീ കൊളുത്തിയത്. 22 നുരാവിലെ 7.30 നു ആയിരുന്നു സംഭവം. പ്രസന്ന കെ എസ് ഇബി ഓച്ചിറ ഓഫീസിലെ താൽക്കാലിക ജീവനക്കാരിയാണ്. ഇവരുടെ ഏക മകൾ അമ്മയ്ക്കു പകരം ജോലിക്ക് കെഎസ് ഇബി ഓഫിസിൽ ജോലിക്കു പോയപ്പോഴാണ് സംഭവം നടന്നത്. പ്രസന്നയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്