27.1 C
Kollam
Friday 18th September, 2026 | 02:20:45 AM
Home News Local പ്രകൃതിക്കും മനുഷ്യനും അനുയോജ്യമായ നിർമ്മാണ രീതിയാണ് ഇന്ന് രാജ്യത്തിനും വളർന്നുവരുന്ന തലമുറയ്ക്കും ആവശ്യം”: പത്മശ്രീ ഡോക്ടർ...

പ്രകൃതിക്കും മനുഷ്യനും അനുയോജ്യമായ നിർമ്മാണ രീതിയാണ് ഇന്ന് രാജ്യത്തിനും വളർന്നുവരുന്ന തലമുറയ്ക്കും ആവശ്യം”: പത്മശ്രീ ഡോക്ടർ ശങ്കർ

ഓച്ചിറ :പ്രകൃതിക്കും മനുഷ്യനും അനുയോജ്യമായ നിർമ്മാണ രീതിയാണ് ഇന്ന് രാജ്യത്തിനും വളർന്നുവരുന്ന തലമുറയ്ക്കും ആവശ്യമെന്ന് പത്മശ്രീ ഡോക്ടർ ശങ്കർ പറഞ്ഞു.

ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെ നേതൃത്വത്തിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ള നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കുടംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയിരുന്നു പത്മശ്രീ ആർക്കിടെക്ട് ഡോക്ടർ ജി ശങ്കർ. രാജ്യം നേരിടുന്ന പ്രതിസന്ധികളെ ഒന്നിച്ചു നിന്നാൽ നിർമ്മാണ മേഖലക്ക് അതിജീവിക്കാൻ സാധിക്കും.
കേരളത്തിന്റെ കൂട്ടായ്മ മാതൃകാപരമാണ് .


മെഹർഖാൻ ചേന്നല്ലൂർ അധ്യക്ഷനായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ നജീബ് മണ്ണേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീതാകുമാരി, എൻ സൈൻ കബീർ, വാർഡ് മെമ്പർ അയ്യാണിക്കൽ മജീദ്, ബിനു പായിക്കുഴി,സുരേഷ് പാലക്കോട്, അൻസർ ബെസ്റ്റ് ബിൽഡേഴ്‌സ്, റെജി എസ് തഴവ, കമ്പനി പ്രതിനിധികളായ ജസ്ബീർ മുഹമ്മദ് (somany), ക്രിസ് രാജ് (Rak) തുടങ്ങിയവർ സംസാരിച്ചു.