26.1 C
Kollam
Saturday 15th August, 2026 | 10:30:24 PM
Home News Local വിബി-ജി റാം-ജി പദ്ധതി:സോഷ്യൽ ആഡിറ്റ് പോരായ്മകൾ യഥാസമയം പരിഹരിക്കണമെന്ന് ഓംബുഡ്‌സ്മാൻ

വിബി-ജി റാം-ജി പദ്ധതി:സോഷ്യൽ ആഡിറ്റ് പോരായ്മകൾ യഥാസമയം പരിഹരിക്കണമെന്ന് ഓംബുഡ്‌സ്മാൻ

കുന്നത്തൂർ:വിബി-ജി റാം-ജി തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ആഡിറ്റിൽ കണ്ടെത്തുന്ന പോരായ്മകൾ സമയബന്ധിതമായി പരിഹരിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുന്ന ഫണ്ട് ലഭ്യതയിൽ കുറവു വരാൻ സാധ്യതയുണ്ടെന്നും അതിനാൽ പോരായ്മകൾ യഥാസമയം പരിഹരിക്കണമെന്നും വിബി-ജി റാം-ജി ഓംബുഡ്‌സ്മാൻ ജി.കൃഷ്ണകുമാർ ആവശ്യപ്പെട്ടു.കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ
തൊഴിലുറപ്പ് പദ്ധതി
സോഷ്യൽ ആഡിറ്റ് പൊതുസഭയിൽ സംസാരിക്കുകയായിരുന്നു ഓംബുഡ്സ്മാൻ.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി രഞ്ജിത് ഉദ്ഘാടനം ചെയ്തു.രാമാനുജൻ തമ്പി അധ്യക്ഷത വഹിച്ചു.സോഷ്യൽ ആഡിറ്റ് ബ്ലോക്ക് റിസോഴ്സ് പേഴ്സൺ കെ.ആർ ഗായത്രി റിപ്പോർട്ട് അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.റ്റി അനുപമ,ബ്ലോക്ക് വൈസ് പ്രസിഡൻറ് ബി.ശിവശങ്കരപ്പിള്ള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ.രജനി,സ്ഥിരം സമിതി അധ്യക്ഷരായ റ്റി.എ സുരേഷ് കുമാർ,ലിഷ,വിബി -ജി റാം ജി ഉദ്യോഗസ്ഥരായ ഗോപിക,സനൽ കാർത്തികേയൻ എന്നിവർ സംസാരിച്ചു.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുത്തു.