27.9 C
Kollam
Friday 18th September, 2026 | 12:16:09 AM
Home News Local സംരംഭകത്വപരിശീലന സെമിനാർ നടത്തി

സംരംഭകത്വപരിശീലന സെമിനാർ നടത്തി


ശാസ്താംകോട്ട.കുന്നത്തൂർ താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിയൻ രജത ജൂബിലി ഹാളിൽ വച്ച് നടന്ന സെമിനാർ എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ പ്രസിഡന്റുമായ വി.ആർ.കെ.ബാബു അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
നായർ സർവീസ് സൊസൈറ്റി കരയോഗംരജിസ്ട്രാറും സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി കൂടിയായ വി.വി.ശശിധരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ സ്വാഗതം ആശംസിച്ചു. കൊട്ടാരക്കര ബ്ലോക്ക് വ്യവസായ വികസന ഓഫീസർ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നവർക്കായിപരിശീലനസെമിനാർക്ലാസ്സ്‌ നയിച്ചു. സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി ആവശ്യമായ അവബോധവും ബന്ധപ്പെട്ട ബാങ്ക് വായ്പ വിവരങ്ങളെ കുറിച്ചും ഫെഡറൽ
അസോസിയേറ്റ് വൈസ് പ്രസിഡന്റ്‌
റീജിയണൽ ബിസിനസ്‌ സപ്പോർട്ട് സെന്റർ ഹെഡ് രാഹുൽ കൃഷ്ണൻ. ആർ സംസാരിച്ചു. ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവ മുരളി ആശംസ പ്രസംഗം നടത്തി. യൂണിയൻ പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ.സോമൻ പിള്ള കൃതജ്ഞത പറഞ്ഞു.
ചടങ്ങിൽ വനിതാ യൂണിയൻ അംഗങ്ങൾ, എം.എസ്‌.എസ്.എസ് മേഖല കോർഡിനേറ്റേഴ്സ് വിവിധ സ്വയം സഹായ സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.