26.8 C
Kollam
Saturday 15th August, 2026 | 09:22:56 PM
Home News Kerala മാന്‍കൊമ്പ് കടത്താന്‍ ശ്രമം! മെട്രോ സ്കാനിങ്ങിൽ കള്ളം പൊളിഞ്ഞു, ജോജു ജോർജിന്റെ സിനിമ സംഘത്തിലെ ലൈറ്റ്...

മാന്‍കൊമ്പ് കടത്താന്‍ ശ്രമം! മെട്രോ സ്കാനിങ്ങിൽ കള്ളം പൊളിഞ്ഞു, ജോജു ജോർജിന്റെ സിനിമ സംഘത്തിലെ ലൈറ്റ് ബോയ് പിടിയില്‍

Deer Antler/Horn Fraud in kerala joju George movie site

അതിരപ്പിള്ളി വനത്തില്‍ നിന്ന് ലഭിച്ച മാന്‍കൊമ്പ് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച സിനിമ ഷൂട്ടിങ് സംഘത്തിലെ ലൈറ്റ് ബോയ് പിടിയില്‍. മഹാരാഷ്ട്ര് സ്വദേശി താനാജിയാണ് മെട്രോ സ്‌റ്റേഷനിലെ പരിശോധനയില്‍ കുടുങ്ങിയത്. ജോജു ജോര്‍ജ് നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ വനത്തില്‍ നിന്ന് ലഭിച്ച മാന്‍കൊമ്പാണ് കടത്താന്‍ ശ്രമിച്ചത്.

ജോജു ജോര്‍ജ് നായകനായ സിനിമയുടെ ചിത്രീകരണം ഏതാനും ദിവസം മുന്‍പാണ് അതിരപ്പിള്ളി വനമേഖലയില്‍ നടന്നത്. ഷൂട്ടിങ് സംഘത്തിലെ ലൈറ്റ് ബോയ് ആയിരുന്നു മഹാരാഷ്ട്ര സ്വദേശി താനാജി നാരായണ്‍. ഇവിടെ നിന്ന ലഭിച്ച മാന്‍ കൊമ്പ് അതീവ രഹസ്യമായി താനാജി ബാഗിലൊളിപ്പിച്ചു. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ കളമശേരിയിലെ മുറിയിലേക്കും കൊണ്ടുപോയി. ആരു അറിയാതെ അതീവ രഹസ്യമായിട്ടായിരുന്നു താനാജിയുടെ നീക്കം. പതുക്കെ കൊമ്പ് നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം.

മഹാരാഷ്ട്രയിലേക്ക് ടിക്കറ്റെടുത്ത താനാജി കൊമ്പുമായി റെയില്‍വെ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെയാണ് കുടുങ്ങിയത്. ആലുവ റെയില്‍വെ സ്റ്റേഷനിലേക്ക് പോകാനായി കളമശേരിയിലെ മെട്രോ സ്‌റ്റേഷനിലെത്തിയതാണ് താനാജി. ഇവിടെ ബാഗുകള്‍ സ്‌കാനറില്‍ പരിശോധിച്ചപ്പോളാണ് മരകൊമ്പ് പോലെ എന്തോ പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നി പുറത്തെടുത്ത് പരിശോധിച്ചപ്പോളാണ് കൊമ്പാണെന്ന് ബോധ്യപ്പെട്ടത്. ഇതോടെ പൊലീസ് വനംവകുപ്പിനെ വിവരം അറിയിച്ചു. മേക്കപ്പാല ഫോറസ്റ്റ് ഓഫിസിലെ ഉദ്യോഗസ്ഥര് നടത്തിയ പരിശോധനയിലാണ് ഇത് മാന്‍കൊമ്പാണെന്ന് ഉറപ്പിക്കുന്നതും താനാജിയെ കസ്റ്റഡിയിലെടുക്കുന്നതും.

കൊമ്പ്് വനത്തില്‍ നിന്ന് ലഭിച്ചതാണെന്ന് താനാജി മൊഴി നല്‍കി. വീട്ടില്‍ അലങ്കാരമായി വെയ്ക്കാനാണ് കൊമ്പ് കൊണ്ടുപോയതെന്നാണ് മൊഴി. ഇത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കൊമ്പ് വില്‍പനയ്ക്ക് കൊണ്ടുപോയതാണെന്നും സംശയിക്കുന്നു. കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ മാനിന്റെ കൊമ്പ് കൊഴിഞ്ഞുവീണതാണെന്ന് ഉറപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.