29.4 C
Kollam
Tuesday 3rd November, 2026 | 06:33:07 PM
Home News Local പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം നവംബര്‍ 21ന്

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം നവംബര്‍ 21ന്

Advertisement

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സി ബി എല്‍) സമാപനവും നവംബര്‍ 21ന് കൊല്ലത്ത് നടക്കുമെന്ന് ടൂറിസം, സാംസ്‌കാരികം, സിനിമാ മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗത്തിലാണ് തീയതി പ്രഖ്യാപിച്ചത്.

ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉള്‍പ്പെടുന്ന വിപുലമായ ജനറല്‍ കമ്മിറ്റി രൂപീകരിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എംപി ചെയര്‍മാനായ സംഘാടകസമിതി ഉള്‍പ്പെടെ 17 ഓളം ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്.
ജലോത്സവത്തിന്റെ പ്രചാരണാര്‍ഥം നവംബര്‍ 19, 20 തീയതികളില്‍ ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ വിവിധ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
നഗരസഭ മേയര്‍, ജില്ലാ കലക്ടര്‍, എ ഡി എം, ഡെപ്യൂട്ടി മേയര്‍, മന്ത്രിമാരുടെയും എംപിമാരുടെയും എംഎല്‍എമാരുടെയും പ്രതിനിധികള്‍, ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ പ്രതിനിധികള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാ•ാര്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, ഡിടിപിസി സെക്രട്ടറി, കൊല്ലം പ്രസ് ക്ലബ് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here