Home Blog Page 806

കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

കോഴിക്കോട്: കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്നും അഞ്ച് പാമ്പുകളെ പിടികൂടി. മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. വെള്ളിക്കെട്ടൻ ഇനത്തിലുള്ള പാമ്പുകളെയാണ് പിടിച്ചത്. കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലാണ് വിഷപ്പാമ്പിനെ കണ്ടത്. വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റു മുറികളിലും പാമ്പിനെ കണ്ടെത്തുകയായിരുന്നു.

Also Read:


അതേസമയം, പാമ്പുകടിയേറ്റ് 108 ആംബുലൻസ് വഴി ഇന്നലെ ചികിത്സ തേടിയത് 23 പേർ. പാമ്പുകടി എന്ന് സംശയിക്കുന്ന മറ്റ് 9 കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മലപ്പുറം കണ്ണൂർ കോട്ടയം ജില്ലകളിൽ നാല് പേർക്ക് വീതമാണ് ഇന്നലെ പാമ്പുകടിയേറ്റത്.

കാൽനട യാത്രികരെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം: വെളളനാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെളളനാട് സ്വദേശി ഗീതയാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ പ്രഭാത സവാരിക്കിറങ്ങിയ ഗീതയെയും ബന്ധു സുധയെയും എതിരെ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗീത തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന വെളളനാട് സ്വദേശി നിതിന്‍ കൃഷ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വളവ് തിരിഞ്ഞ് വന്നപ്പോള്‍ ആളെ കണ്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു എന്നാണ് നിതിന്‍ പൊലീസിന് നല്‍കിയ മൊഴി. അപകടം ഉണ്ടായത് കണ്ട് പേടിച്ചിട്ടാണ് സ്ഥലത്തുനിന്നും ബൈക്കുമായി പോയതെന്നും നിതിന്‍ പറഞ്ഞു. അപകടമുണ്ടാക്കിയതിനും അമിത വേഗത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. വെളളനാട് കൂട്ടായണി സരസ്വതി വിദ്യാലയത്തിന് സമീപമാണ് അപകടമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ചൂടില്‍ ഭ്രാന്തെടുത്ത് പാമ്പുകള്‍, കടികിട്ടി നാട്ടുകാര്‍

കോഴിക്കോട്. പേരാമ്പ്രയിൽ യുവതിക്ക് പാമ്പ് കടിയേറ്റു.ഇന്നലെ രാത്രി 12. 45 ഓടെ ആയിരുന്നു സംഭവം.പേരാമ്പ്ര കണ്ണിപ്പൊയിൽ റോഡ് അഞ്‌ജലിക്ക് (36)ആണ് കടിയേറ്റത്.ശംഖ്‌ വരയൻ ഇനത്തിൽ പെട്ട പാമ്പ് ആണ് കടിച്ചത്.

പിന്നീട് പാമ്പിനെ വീടിന്റെ ബാത്ത്റൂമിൽ കണ്ടെത്തി.കടിയേറ്റ അടയാളം കണ്ടതിനേതുടർന്ന് അഞ്ജലിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. യുവതി അപകടനില തരണം ചെയ്തിട്ടുണ്ടെന്നു വീട്ടുകാർ അറിയിച്ചു.

കിളിമാനൂരിൽ യുവതിയ്ക്ക് പാമ്പ് കടിയേറ്റു. കിളിമാനൂർ തൊളിക്കുഴി സ്വദേശി സരിത (26)ക്കാണ് കടിയേറ്റത്. രാത്രി 7.30 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ പൈപ്പിൽ നിന്നും വെള്ളമെടുക്കുന്നതിനിടെ യുവതിയുടെ കാലിൽ കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ സരിതയെ വെഞ്ഞാറമൂട് ഗോകുലം മെഡിയ്ക്കൽ കോളെജ് ത്രീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

വീടിനുള്ളില്‍ പാമ്പുകളുടെ കൂട്ടധര്‍ണ ,ഞെട്ടിവിറച്ച് വീട്ടുകാര്‍

കോഴിക്കോട്. കുറ്റ്യാടി മുണ്ടകുറ്റിയിലാണ് വീട്ടിൽ പാമ്പുകളെ കണ്ടത്. മീത്തലേ കാപ്പുമ്മൽ രമേശന്റെ
വീട്ടിൽ മക്കൾ കിടന്നുറങ്ങിയ കിടക്കയിലാണ് ഇന്നലെ രാവിലെ ഒരുവിഷപ്പാമ്പിനെ കണ്ടത്

പിന്നീട് വീടിൻറെ ഉള്ളിൽ നിന്ന് തന്നെ നാല് പാമ്പുകളെ കൂടി കണ്ടെത്തി.വെള്ളിക്കെട്ടൻ വിഷപാമ്പാണ് ചുരുണ്ട് കിടന്നിരുന്നത്. പാമ്പിനെ എടുത്തു മാറ്റി. ഏറെനേരം കഴിയും മുമ്പേ തന്നെ ബാത്ത് റൂമിൽ ഒരു വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടു. തുടർന്ന് രമേശൻ വീടിൻറെ മറ്റ് റൂമുകൾ പരിശോധിക്കുമ്പോൾ ഒരു പാമ്പിനെ കൂടി കണ്ടെത്തി.

രാത്രിയിൽ നാട്ടുകാർ എത്തി വീടും പരിസരവും ഒന്നുകൂടി സസൂഷ്മം പരിശോധിച്ചപ്പോൾ രണ്ട് വെള്ളി ക്കെട്ടൻ
പാമ്പിനെ കൂടി കണ്ടെത്താൻ കഴിഞ്ഞു. ഒരു ദിവസം ഒരു വീട്ടിൽ നിന്നും അഞ്ച് വെള്ളിക്കെട്ടൻ പാമ്പുകളെയാണ് കണ്ടെത്തിയത്.

മരണച്ചൂട്,കേരളത്തില്‍ ഇന്നും 12ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു . കേരളത്തില്‍ ഇന്നും 12ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചനം. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രിയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയുമാണ് പ്രവചനം.

തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി
വരെ ഉയരാൻ സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് വേനൽമഴ തുടരും. ബുധനാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വ്യാഴാഴ്ചയും യെല്ലോ അലെർട് തുടരും . മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അലുവ അതുൽ കൊലപാതകം ,നിര്‍ണായക മൊഴി ലഭിച്ചു,ഒരാള്‍ കൂടി പിടിയില്‍

കരുനാഗപ്പള്ളി.അലുവ അതുൽ കൊലപാതകത്തിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അടക്കം
4 പേർ കരുനാഗപ്പള്ളി പൊലീസ് മുൻപാകെ മൊഴി നൽകി.ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പടെയുള്ളവരുടെ പങ്കാളിത്തത്തിൽ വാളകത്ത് പ്രവർത്തിക്കുന്ന ക്വാറിയിലാണ് പ്രതികൾ ജോലി ചെയ്തിരുന്നത്
ക്വാറിയിലെ ജീവനക്കാരനും കേസിലെ പ്രതിയുമായ ഷിനു പീറ്റർ വഴിയാണ്
മറ്റ് പ്രതികൾ ജോലിക്ക് എത്തുന്നത്.

പ്രതികളെ ആരെയും നേരിട്ട് അറിയില്ലെന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ അടക്കമുള്ള ഉടമകൾ മൊഴി നൽകിയത്. അതേസമയം അലുവ അതുൽ കൊലപാതകത്തിൽ ഒരു പ്രതി കൂടി അറസ്‌റ്റിലായി.പ്രതികൾക്ക് സഹായം ചെയ്തു നൽകിയ കടത്തൂർ സ്വദേശി അജ്മലാണ് പിടിയിലായത് ചോർ എന്ന് വിളിക്കുന്ന അജ്മലിനെതിരെ നേരത്തെയും കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിയുതിര്‍ത്തത് 31 കാരനായ അധ്യാപകന്‍,കമ്പ്യൂട്ടര്‍ സയന്റിസ്റ്റ്, ഇന്‍ഡി ഗെയിം ഡെവലപ്പര്‍ എന്നി നിലകളില്‍ ശ്രദ്ധേയന്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിയുതിര്‍ത്തത് 31 കാരനായ അധ്യാപകന്‍. കലിഫോര്‍ണിയ സ്വദേശിയായ കോള്‍ തോമസ് അലന്‍ ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ലോസ് ഏഞ്ജല്‍സിലെ ടോറണ്‍സ് എന്ന സ്ഥലത്താണ് ഇയാള്‍ താമസിച്ചിരുന്നത്. വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്‍ ഡിന്നറിനിടെയാണ് വെടിവെപ്പുണ്ടായത്. ഹില്‍ട്ടണ്‍ ഹോട്ടലിന് പുറത്താണ് വെടിവെപ്പ് നടന്നത്. ട്രംപു ഭാര്യ മെലാനിയയും ഏകദേശം 2,500 അതിഥികളും വിരുന്നില്‍ പങ്കെടുത്തിരുന്നു.

ലിങ്ക്ഡ്ഇന്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പ്രകാരം, അറസ്റ്റിലായ കോള്‍ തോമസ് അലന്‍ ലോസ് ആഞ്ചലസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ്. കമ്പ്യൂട്ടര്‍ സയന്റിസ്റ്റ്, ഇന്‍ഡി ഗെയിം ഡെവലപ്പര്‍, പാര്‍ട്ട് ടൈം അധ്യാപകന്‍ എന്നീ നിലകളിലും സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ കോള്‍ തോമസ് ബിരുദം നേടിയിട്ടുണ്ട്.

പിന്നീട് കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി-ഡൊമിംഗ്യൂസ് ഹില്‍സില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. ‘IJK കണ്‍ട്രോള്‍സ്’ എന്ന സ്ഥാപനത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായും, കാല്‍ടെക്കില്‍ (Caltech) ടീച്ചിംഗ് അസിസ്റ്റന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ‘C2 എഡ്യൂക്കേഷനില്‍’ പാര്‍ട്ട് ടൈം അധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു. ഒരു സ്വതന്ത്ര ഗെയിം ഡെവലപ്പര്‍ കൂടിയാണ്. ‘Bohrdom’, ‘First Law’ എന്നീ ഗെയിമുകള്‍ കോള്‍ തോമസ് അലന്‍ വികസിപ്പിച്ചെടുത്തവയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിളപ്പില്‍ശാല ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം.വിളപ്പില്‍ശാല ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു.ബാലരാമപുരം അന്തിയൂര്‍ സ്വദേശി സൂര്യ(18)യാണ് മരിച്ചത്.സുഹൃത്തിൻറെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അപകടം.ശനിയാഴ്ച രാത്രി 12-മണിയടെ കാവിന്‍പുറം ചപ്പാത്തിനു സമീപമാണ് അപകടം.

വിവാഹവുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ വാങ്ങാന്‍പോയി മടങ്ങവെ ബൈക്ക് നിയന്ത്രണം തെറ്റുകയായിരുന്നു.സൂര്യ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രംവിട്ട് വഴിയിലെ വൈദ്യുതതൂണിലും മതിലിലുമായി ഇടിച്ചു മറിയുകയായിരുന്നു.വലിയ ശബ്ദം കേട്ട് സ്ഥലത്തെത്തിയ സമീപവാസികൾ ആംബുലൻസ് എത്തിച്ച് ഇരുവരെയും ഉടന്‍ മെഡിക്കല്‍കോളേജിലെത്തിച്ചു

ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ മരിച്ചു.സൂര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് അര്‍ജ്ജുന്‍(18) പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.സഹോദരിയുടെ വിവാഹമായിരുന്നു ഞായറാഴ്ച.

വെടിക്കെട്ടുപുര ദുരന്തത്തില്‍ ചികിത്സയില്‍ ആയിരുന്ന മറ്റൊരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ ചികിത്സയില്‍ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി. ചികിത്സയിലുണ്ടായിരുന്ന ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്. എടപ്പാൾ സ്വദേശിയാണ് ഉണ്ണികൃഷ്ണൻ.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.

കഴിഞ്ഞ ദിവസം തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മുണ്ടത്തിക്കോടും മരണപ്പെട്ടിരുന്നു. ദുരന്തത്തില്‍ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ഇനി രണ്ട് പേരാണ് ചികിത്സയിലുള്ളത്.

അപകടത്തിനിടെ നാലു പേരെ കാണാതായിട്ടുണ്ട്. ഇവരെ തിരിച്ചറിയാനായി കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

കിളിമാനൂരില്‍ വാഹനം ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനം ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. നഗരൂര്‍ സ്വദേശി ബാബുക്കുട്ടനാണ് മരിച്ചത്. പാപ്പാലയില്‍ ഇന്നലെ രാവിലെ ആറു മണിയോടെയായിരുന്നു അപകടം.പാപ്പാലയിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് ഷോറൂമിന് മുന്നില്‍ നിന്ന ബാബുക്കുട്ടനെ അമിതവേഗതയിലെത്തിയ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുക്കുട്ടനെ ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.