25.8 C
Kollam
Sunday 13th September, 2026 | 04:52:26 AM
Home News Breaking News വെടിക്കെട്ടുപുര ദുരന്തത്തില്‍ ചികിത്സയില്‍ ആയിരുന്ന മറ്റൊരാൾ കൂടി മരിച്ചു

വെടിക്കെട്ടുപുര ദുരന്തത്തില്‍ ചികിത്സയില്‍ ആയിരുന്ന മറ്റൊരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ ചികിത്സയില്‍ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി. ചികിത്സയിലുണ്ടായിരുന്ന ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്. എടപ്പാൾ സ്വദേശിയാണ് ഉണ്ണികൃഷ്ണൻ.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.

കഴിഞ്ഞ ദിവസം തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മുണ്ടത്തിക്കോടും മരണപ്പെട്ടിരുന്നു. ദുരന്തത്തില്‍ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ഇനി രണ്ട് പേരാണ് ചികിത്സയിലുള്ളത്.

അപകടത്തിനിടെ നാലു പേരെ കാണാതായിട്ടുണ്ട്. ഇവരെ തിരിച്ചറിയാനായി കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.