27.4 C
Kollam
Friday 11th September, 2026 | 12:39:41 AM
Home News Breaking News ചന്ദനപ്പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഉപേക്ഷിച്ചു

ചന്ദനപ്പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഉപേക്ഷിച്ചു

പത്തനംതിട്ട.കാതോലിക്കാ ബാവായുടെ ആഹ്വാനം ഏറ്റെടുത്ത് ചന്ദനപ്പള്ളി വലിയ പള്ളി. പ്രശസ്‌തമായ ചന്ദനപ്പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഉപേക്ഷിച്ചു.മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മലങ്കര സഭയുടെ പള്ളികളിൽ ആഘോഷങ്ങൾ ലളിതമാക്കണമെന്ന് ബാവാ നിർദേശിച്ചിരുന്നു

ആഗോള ജോർജിയൻ തീർത്ഥാടന കേന്ദ്രമാണ് ചന്ദനപ്പള്ളി വലിയ പള്ളി. വെടിക്കെട്ടിനായി നീക്കി വെച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. മെയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാൾ.