തൃശൂര്‍. മുണ്ടത്തിക്കോട് അപകടം :അപകടരഹിതമായി വെടിക്കെട്ട് നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ വർണ്ണശബളമായി സുരക്ഷിതമായി വെടിക്കെട്ട് നടക്കുന്നു. വലിയ ശബ്ദം മാത്രമാണ് വെടിക്കെട്ട് എന്ന ചിന്ത മാറണം. മുണ്ടത്തിക്കോട് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്
നിർമ്മാണവും ശേഖരണവും തൊട്ടടുത്ത മുറികളിൽ ആയത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ഏറ്റവും മോശം കാലാവസ്ഥയിലാണ് തൃശ്ശൂർ പൂരം നടക്കുന്നത്. വെടിക്കെട്ടിന്റെ രീതി മാറ്റിയാൽ അപകടം കുറയ്ക്കാൻ സാധിക്കും. അത്തരം നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകും. അപകടത്തിൽപ്പെട്ടവരെ ചൊവ്വാഴ്ച നേരിൽകണ്ട് വിവരങ്ങൾ ശേഖരിക്കും
ജില്ലാ പോലീസ് മേധാവി, കളക്ടർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷം അപകട സ്ഥലം നേരിട്ട് സന്ദർശിക്കും




































