പൊയിലൂർ മേപ്പാട് കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്
കണ്ണൂർ. പൊയിലൂർ മേപ്പാട് കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്. ബോംബ് സ്‌ക്വാഡിൻ്റെ സാങ്കേതിക പരിശോധനയിലാണ് ബോംബുകളല്ലെന്ന് വ്യക്‌തമായത്. ഇന്ന് രാവിലെയാണ് ബോംബ് എന്ന സംശയത്തിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഈ വസ്തുകൾ പോലീസ് കണ്ടെത്തിയത്. തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ മണൽ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നിവ. ഐസ് ക്രീം ബോംബിന്റെയും നാടൻ ബോംബിന്റെയും മാതൃകയിൽ എം-സാൻ്റും കല്ലുകളും നിറച്ച് ഒരുക്കിയതായിരുന്നു. പരിശോധന തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed