29.6 C
Kollam
Saturday 12th September, 2026 | 01:09:23 PM
Home News Breaking News പൊയിലൂർ മേപ്പാട് കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്

പൊയിലൂർ മേപ്പാട് കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്

കണ്ണൂർ. പൊയിലൂർ മേപ്പാട് കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്. ബോംബ് സ്‌ക്വാഡിൻ്റെ സാങ്കേതിക പരിശോധനയിലാണ് ബോംബുകളല്ലെന്ന് വ്യക്‌തമായത്. ഇന്ന് രാവിലെയാണ് ബോംബ് എന്ന സംശയത്തിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഈ വസ്തുകൾ പോലീസ് കണ്ടെത്തിയത്.

തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ മണൽ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നിവ. ഐസ് ക്രീം ബോംബിന്റെയും നാടൻ ബോംബിന്റെയും മാതൃകയിൽ എം-സാൻ്റും കല്ലുകളും നിറച്ച് ഒരുക്കിയതായിരുന്നു. പരിശോധന തുടരുമെന്ന്‌ പൊലീസ് വ്യക്തമാക്കി.