Home News Breaking News കിളിമാനൂരില്‍ വാഹനം ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

കിളിമാനൂരില്‍ വാഹനം ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനം ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. നഗരൂര്‍ സ്വദേശി ബാബുക്കുട്ടനാണ് മരിച്ചത്. പാപ്പാലയില്‍ ഇന്നലെ രാവിലെ ആറു മണിയോടെയായിരുന്നു അപകടം.പാപ്പാലയിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് ഷോറൂമിന് മുന്നില്‍ നിന്ന ബാബുക്കുട്ടനെ അമിതവേഗതയിലെത്തിയ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുക്കുട്ടനെ ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.