27.8 C
Kollam
Thursday 11th June, 2026 | 08:28:25 PM
Home News Breaking News മരണച്ചൂട്,കേരളത്തില്‍ ഇന്നും 12ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

മരണച്ചൂട്,കേരളത്തില്‍ ഇന്നും 12ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Advertisement

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു . കേരളത്തില്‍ ഇന്നും 12ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചനം. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രിയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയുമാണ് പ്രവചനം.

തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി
വരെ ഉയരാൻ സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് വേനൽമഴ തുടരും. ബുധനാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വ്യാഴാഴ്ചയും യെല്ലോ അലെർട് തുടരും . മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement