27.1 C
Kollam
Monday 14th September, 2026 | 07:46:21 AM
Home News Breaking News അലുവ അതുൽ കൊലപാതകം ,നിര്‍ണായക മൊഴി ലഭിച്ചു,ഒരാള്‍ കൂടി പിടിയില്‍

അലുവ അതുൽ കൊലപാതകം ,നിര്‍ണായക മൊഴി ലഭിച്ചു,ഒരാള്‍ കൂടി പിടിയില്‍

കരുനാഗപ്പള്ളി.അലുവ അതുൽ കൊലപാതകത്തിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അടക്കം
4 പേർ കരുനാഗപ്പള്ളി പൊലീസ് മുൻപാകെ മൊഴി നൽകി.ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പടെയുള്ളവരുടെ പങ്കാളിത്തത്തിൽ വാളകത്ത് പ്രവർത്തിക്കുന്ന ക്വാറിയിലാണ് പ്രതികൾ ജോലി ചെയ്തിരുന്നത്
ക്വാറിയിലെ ജീവനക്കാരനും കേസിലെ പ്രതിയുമായ ഷിനു പീറ്റർ വഴിയാണ്
മറ്റ് പ്രതികൾ ജോലിക്ക് എത്തുന്നത്.

പ്രതികളെ ആരെയും നേരിട്ട് അറിയില്ലെന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ അടക്കമുള്ള ഉടമകൾ മൊഴി നൽകിയത്. അതേസമയം അലുവ അതുൽ കൊലപാതകത്തിൽ ഒരു പ്രതി കൂടി അറസ്‌റ്റിലായി.പ്രതികൾക്ക് സഹായം ചെയ്തു നൽകിയ കടത്തൂർ സ്വദേശി അജ്മലാണ് പിടിയിലായത് ചോർ എന്ന് വിളിക്കുന്ന അജ്മലിനെതിരെ നേരത്തെയും കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.