29.3 C
Kollam
Wednesday 7th October, 2026 | 11:27:07 AM
Home News Breaking News സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്,ഞെട്ടിച്ച് പുനലൂര്‍

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്,ഞെട്ടിച്ച് പുനലൂര്‍

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. അസാധാരണമാം വിധം താപനില ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷ സീസണിലെ ഏറ്റവും ഉയർന്ന താപനില കഴിഞ്ഞദിവസം പുനലൂരിൽ രേഖപ്പെടുത്തി. 36. 4 ഡിഗ്രി സെൽഷ്യസ് ആണ് പുനലൂരിൽ രേഖപ്പെടുത്തിയത്.

അതേസമയം നാളെ മുതൽ സംസ്ഥാനത്ത് മഴയെത്തും എന്നാണ് കാലാവസ്ഥ പ്രവചനം. മൂന്നു ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് ഉള്ളത്. പത്തനംതിട്ട ഇടുക്കി പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ചൊവ്വ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ട്