പെരുമ്പാവൂര്‍. വീണ്ടും സജ്ജീവമായി ലഹരി സംഘങ്ങൾ.ഇതരസംസ്ഥാന തൊഴിലാളികൾ പരസ്യമായി ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമാണ് പരസ്യമായ ലഹരി ഉപയോഗം. ഹെറോയിൽ ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി പോലിസ്. പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് പേർക്കെതിരെ കേസെടുത്തു. പരിശോധന വീണ്ടും ശക്തമാക്കാൻ പോലിസ് തീരുമാനം
പുതുതായി പെരുമ്പാവൂരില്‍ വന്നുകൂടുന്ന ഭായിമാരെ ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ കാര്യക്ഷമമല്ല. മയക്കുമരുന്നിന്‍റെ ഉപയോഗവും വിതരണവും നിലച്ചാല്‍ നാടുവിട്ടുപോകുന്ന വലിയൊരു സംഘം അന്യസംസ്ഥാനതൊഴിലാളികളുണ്ട്.

































