27.5 C
Kollam
Monday 19th October, 2026 | 11:06:56 PM
Home News Breaking News മണിക്കൂറിൽ 50 രൂപ കൂലി വാ​ഗ്ദാനം; കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി, 2...

മണിക്കൂറിൽ 50 രൂപ കൂലി വാ​ഗ്ദാനം; കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി, 2 പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച ഒൻപത് കുട്ടികളെ രക്ഷപ്പെടുത്തി. ബീഹാറിൽ നിന്നെത്തിയ ഒൻപത് ആൺകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കുട്ടികളെ കൊണ്ടുവന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശിയായ ഡബ്ലു നാട്ട്, സുനിൽ മോണ്ടൽ എന്നിവരാണ് അറസ്റ്റിലായത്.

Also Read: ഇനി ആറം​ഗ കുടുംബം; യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനും ഉഷ വാൻസിനും നാലാമത്തെ കുഞ്ഞ് പിറന്നു

പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് ജോലിക്ക് എത്തിച്ചതായിരുന്നു കുട്ടികളെയെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. മണിക്കൂറിൽ 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ എത്തിച്ചത്. അതേസമയം, കുട്ടികളെ എത്തിക്കാൻ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.