Home News Kerala മണിക്കൂറിൽ 50 രൂപ കൂലി ,കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച കുട്ടികളെ രക്ഷപ്പെടുത്തി

മണിക്കൂറിൽ 50 രൂപ കൂലി ,കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച കുട്ടികളെ രക്ഷപ്പെടുത്തി

കൊച്ചി. ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി. ബീഹാറിൽ നിന്നെത്തിയ 9 ആൺകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കുട്ടികളെ കൊണ്ടുവന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ

ബീഹാർ സ്വദേശിയായ ഡബ്ലു നാട്ട്, സുനിൽ മോണ്ടൽ എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് ജോലിക്ക് എത്തിച്ചതായിരുന്നു കുട്ടികളെ മണിക്കൂറിൽ 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ എത്തിച്ചത്. കുട്ടികളെ എത്തിക്കാൻ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി തിരച്ചിൽ. കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here