29.8 C
Kollam
Friday 4th September, 2026 | 12:21:08 PM
Home News Breaking News കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചതിനു പിന്നാലെ ഗൃഹനാഥനും മരിച്ചു

കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചതിനു പിന്നാലെ ഗൃഹനാഥനും മരിച്ചു

കോട്ടയം. കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചതിനു പിന്നാലെ ഗൃഹനാഥനും മരിച്ചു. അയർക്കുന്നം മറ്റപ്പള്ളിയിലാണ് ദാരുണസംഭവമുണ്ടായത്. ചിറ്റപ്പുറത്ത് ജോബി(50), ഭാര്യ ജോസ്‌ന (40) മകൾ മരിയ തെരേസ തോമസ്(16)എന്നിവരാണ് മരിച്ചത്. ഇളയ മകന്‍ അലന്‍(12) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

തിങ്കളാഴ്ച വൈകിട്ടാണ് നാലു പേരെയും കളനാശിനി കഴിച്ച് അവശരായ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ജോസ്‌നയുടെ സഹോദരൻ പലപ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കൂട്ടആത്മഹത്യാശ്രമം പുറത്തറിയുന്നത്. തുടർന്ന് നാലു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് മകൾ മരിയ മരിച്ചത്. വൈകിട്ടോടെ ജോസ്‌നയും മരണത്തിന് കീഴടങ്ങുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് നിഗമം.