26.7 C
Kollam
Saturday 3rd October, 2026 | 09:56:45 AM
Home News Kerala സിപിഎം വിപുലീകൃത കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ ഇന്ന് റിപ്പോർട്ടിൻ മേലുള്ള പൊതു ചർച്ച

സിപിഎം വിപുലീകൃത കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ ഇന്ന് റിപ്പോർട്ടിൻ മേലുള്ള പൊതു ചർച്ച

Advertisement

കോട്ടയം.സിപിഐ എം വിപുലീകൃത കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ ഇന്ന് റിപ്പോർട്ടിൻ മേലുള്ള പൊതു ചർച്ച തുടരും.ഇന്നലെ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച സംഘടന റിപ്പോർട്ടിൽ മേലുള്ള ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷമാണ് പൊതു ചർച്ച ആരംഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിവരെയാണ് ചർച്ചയ്ക്കുള്ള അവസരം.ഇതിനുശേഷം സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥൻ മറുപടി പറയും.

മറ്റ് വിമർശനങ്ങൾക്ക് സംസ്ഥാന നേതൃത്വം മറുപടി നൽകും.തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റിലെ ഒഴിവുകൾ നികത്തി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി ജില്ലാ സെക്രട്ടറിയേറ്റും, ജില്ലാ കമ്മിറ്റിയും പുനഃസംഘടിപ്പിക്കും.തുടർന്ന് ഭാവി പ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപം നൽകും.യോഗത്തിനുശേഷം പാലാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here