26.7 C
Kollam
Saturday 3rd October, 2026 | 09:56:45 AM
Home News Breaking News സഹപ്രവർത്തകന്റെ വീട്ടിലെ മധുരംവെപ്പ് ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

സഹപ്രവർത്തകന്റെ വീട്ടിലെ മധുരംവെപ്പ് ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Advertisement

തൃശ്ശൂർ. മാളയിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് രക്തം വാർന്നു മരിച്ചു. പടിഞ്ഞാറേ വെമ്പല്ലൂർ കുടിലിങ്ങൽ ബസാർ കൊട്ടേക്കാട് കണ്ണന്റെ മകൻ അഖിൽ (26) ആണ് മരിച്ചത്. സുഹൃത്തിൻറെ സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടയിൽ ആയിരുന്നു അപകടം. രാത്രി 12 മണിയോടെ നിയന്ത്രണം വിട്ട് ബൈക്ക് മരത്തിൽ ഇടിച്ചു പരിക്കേറ്റ അഖിലിനെ രാവിലെയാണ് നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുന്നത്.


സഹപ്രവർത്തകന്റെ സഹോദരിയുടെ മധുരംവെപ്പ് ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ ബൈക്ക് മരത്തിലിടിച്ച് ആണ് യുവാവിൻ്റെ ദാരുണാന്ത്യം. പൊയ്യ കൈതച്ചിറയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പടിഞ്ഞാറേ വെമ്പല്ലൂർ കുടിലിങ്ങൽ ബസാർ കൊട്ടേക്കാട് കണ്ണന്റെ മകൻ അഖിൽ (26) ആണ് മരിച്ചത്. മാള ഹെറിറ്റേജ് റോയൽ എൻഫീൽഡ് ഷോറൂമിലെ ടെക്നീഷ്യനാണ്. ഇന്ന് രാവിലെ 7.15 ഓടെയാണ് കൈതച്ചിറയിൽ വഴിയരികിൽ അഖിലിനെയും, ബൈക്കിനെയും അപകടത്തിൽപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. റോയൽ എൻഫീൽഡ് ഷോറൂം മാനേജരും കൈതച്ചിറ സ്വദേശിയുമായ അജീഷിന്റെ വീട്ടിൽ സഹോദരിയുടെ വിവാഹസൽക്കാരത്തോടനുബന്ധിച്ചുള്ള മധുരംവെപ്പ് ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അപകടം.

വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ ചടങ്ങു കഴിഞ്ഞ് മടങ്ങവെ, അഖിൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡിന്റെ വലതുഭാഗത്തെ മരത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഖിലിന്റെ മുഖത്തും തലയ്ക്കും അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. രാവിലെ നാട്ടുകാർ കാണുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മാള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here