29.8 C
Kollam
Friday 4th September, 2026 | 12:17:54 PM
Home News Breaking News പി എസ് സി ഉടച്ചു വാർക്കണം, ആസൂത്രണ ബോർഡ് മുൻ അംഗം ജി.വിജയരാഘവൻ

പി എസ് സി ഉടച്ചു വാർക്കണം, ആസൂത്രണ ബോർഡ് മുൻ അംഗം ജി.വിജയരാഘവൻ

തിരുവനന്തപുരം.പി എസ് സി ക്കെതിരെ ആരോപണവുമായി ആസൂത്രണ ബോർഡ് മുൻ അംഗം ജി.വിജയരാഘവൻ. പി എസ് സി നിയമന അഭിമുഖങ്ങളിൽ വിദഗ്ധരുടെ അഭിപ്രായങ്ങൾ മുൻപും പരിഗണിച്ചിട്ടില്ല. പി എസ് സി യിൽ കൂടുതലും രാഷ്ട്രീയ നിയമനങ്ങൾ. പി എസ് സി ഉടച്ചു വാർക്കണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു.

അതേസമയം PSC പരീക്ഷക്രമക്കേട് അന്വേഷണത്തില്‍ SIT ഇന്ന് വീണ്ടും PSC ആസ്ഥാനത്ത് എത്തും. ആസൂത്രണ ബോർഡ് ചീഫ് തസ്തിക രേഖകൾ പരിശോധിക്കും. ഓൺ സ്ക്രീൻ മാർക്കിംഗ് രേഖകൾ എങ്ങനെയാണ് എന്ന് നേരിട്ട് മനസ്സിലാക്കും. SIT ക്ക് ആയി പ്രത്യേക ഡെമോ നടത്തും.

ചോദ്യപേപ്പർ മാറിനൽകിയ സംഭവത്തില്‍ ഉള്‍പ്പെട്ട ജീവനക്കാർക്ക് എതിരെ നടപടിക്ക് സാധ്യത. ഇന്ന് ചേരുന്ന പി എസ് സി യോഗത്തിൽ തീരുമാനം. സെന്ററിന്റെ ചുമതലയുണ്ടായിരുന്ന സ്കൂൾ പ്രിൻസിപ്പൽ, അസിസ്റ്റന്റ് സൂപ്രണ്ടുമാരായിരുന്ന രണ്ട് അധ്യാപകർ, അഡീഷണൽ ചീഫ് സൂപ്രണ്ട് ആയ പി എസ് സി യിലെ പേഴ്സണൽ അസിസ്റ്റന്റ് എന്നിവർക്കെതിരെ നടപടി ഉണ്ടായേക്കും