29.6 C
Kollam
Friday 4th September, 2026 | 01:15:18 PM
Home News Breaking News വെമ്പായത്തെ ബാറിൽ മദ്യപിക്കാൻ എത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കം, പെട്രോള്‍ ഒഴിച്ച് കത്തിച്ച്...

വെമ്പായത്തെ ബാറിൽ മദ്യപിക്കാൻ എത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കം, പെട്രോള്‍ ഒഴിച്ച് കത്തിച്ച് നാലുപേര്‍ക്ക് പൊള്ളലേറ്റു,ബാര്‍ കത്തി നശിച്ചു

തിരുവനന്തപുരം. വെമ്പായത്തെ ബാറിൽ മദ്യപിക്കാൻ എത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

മദ്യപിക്കാനെത്തിയ സംഘവും ബാറിൽ ഉണ്ടായിരുന്ന നന്നാട്ട് കാവ് സ്വദേശിയായ യുവാവും തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ യുവാവ് പുറത്തുപോയി പെട്രോൾ വാങ്ങി തിരിച്ചെത്തി ബാറിലുണ്ടായിരുന്നവർക്ക് നേരെ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു.

തീ പടർന്നതോടെ ബാറിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി.എസി ബാറിനുള്ളിൽ 22 ഓളം പേരാണ് മദ്യപിക്കാൻ ഉണ്ടായിരുന്നത്. തീ പടർന്നതും എല്ലാവരും പുറത്തേക്ക് ഓടുകയായിരുന്നു
എസി ബാറിനകത്ത് ഉണ്ടായിരുന്ന മേശയും കസേരയും എല്ലാം പൂർണമായും കത്തി നശിച്ചു