27 C
Kollam
Friday 4th September, 2026 | 09:04:24 AM
Home News Breaking News ഇനി ആറം​ഗ കുടുംബം; യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനും ഉഷ വാൻസിനും നാലാമത്തെ...

ഇനി ആറം​ഗ കുടുംബം; യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനും ഉഷ വാൻസിനും നാലാമത്തെ കുഞ്ഞ് പിറന്നു

വാഷിങ്ടൺ: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനും ഭാര്യ ഉഷ വാൻസിനും നാലാമത്തെ കുഞ്ഞ് പിറന്നു. ജെ ഡി വാൻസ് തന്നെയാണ് ആൺകുഞ്ഞ് പിറന്ന സന്തോഷവാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അലേക് നീൽ വാൻസ് എന്നാണ് പേരെന്നും അദ്ദേഹം അറിയിച്ചു.

Also Read: വെമ്പായത്ത് ബാറിൽ മദ്യപ സംഘങ്ങൾ ഏറ്റുമുട്ടി; പെട്രോൾ ഒഴിച്ച് തീ കൊളുത്തി; അഞ്ച് പേർക്ക് പൊള്ളൽ, മൂന്ന് പേർ ഗുരുതര നിലയിൽ, മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തി

മെറിലാൻഡിലെ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിലായിരുന്നു ഉഷ വാൻസിന്റെ പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ‍കുഞ്ഞനിയനെ കാണാനായതിൽ മക്കളെല്ലാം അതിയായ സന്തോഷത്തിലാണെന്നും ജെ ഡി വാൻസ് സാമൂഹികമാധ്യമത്തിൽ കുറിച്ചു. ആശുപത്രിയിലെ മികച്ച പരിചരണത്തിന് ഡോക്ടർമാർക്കും ജീവനക്കാർക്കും അദ്ദേഹം നന്ദി അറിയിക്കുകയുംചെയ്തു.

ജെ ഡി വാൻസും ഇന്ത്യൻ വംശജരുടെ മകളായ ഉഷ വാൻസും 2014-ലാണ് വിവാഹിതരായത്. ദമ്പതിമാരുടെ മൂത്തമകനായ ഇവാൻ വാൻസ് 2017-ൽ ജനിച്ചു. 2020-ലായിരുന്നു രണ്ടാമത്തെ മകനായ വിവേക് വാൻസിന്റെ ജനനം. തൊട്ടടുത്ത വർഷം മകൾ മിരാബെൽ വാൻസും പിറന്നു. അതേസമയം, 150 വർഷത്തിന് ശേഷമാണ് അമേരിക്കയിൽ പദവിയിലിരിക്കെ ഒരു വൈസ് പ്രസിഡന്റിന് കുഞ്ഞ് ജനിക്കുന്നതെന്നാണ് റിപ്പോർട്ട്.