വിളപ്പില്‍ശാല ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം.വിളപ്പില്‍ശാല ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു.ബാലരാമപുരം അന്തിയൂര്‍ സ്വദേശി സൂര്യ(18)യാണ് മരിച്ചത്.സുഹൃത്തിൻറെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അപകടം.ശനിയാഴ്ച രാത്രി 12-മണിയടെ കാവിന്‍പുറം ചപ്പാത്തിനു സമീപമാണ് അപകടം. വിവാഹവുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ വാങ്ങാന്‍പോയി മടങ്ങവെ ബൈക്ക് നിയന്ത്രണം തെറ്റുകയായിരുന്നു.സൂര്യ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രംവിട്ട് വഴിയിലെ വൈദ്യുതതൂണിലും മതിലിലുമായി ഇടിച്ചു മറിയുകയായിരുന്നു.വലിയ ശബ്ദം കേട്ട് സ്ഥലത്തെത്തിയ സമീപവാസികൾ ആംബുലൻസ് എത്തിച്ച് ഇരുവരെയും ഉടന്‍ മെഡിക്കല്‍കോളേജിലെത്തിച്ചു ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ മരിച്ചു.സൂര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് … Continue reading വിളപ്പില്‍ശാല ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു