കോഴിക്കോട്. പേരാമ്പ്രയിൽ യുവതിക്ക് പാമ്പ് കടിയേറ്റു.ഇന്നലെ രാത്രി 12. 45 ഓടെ ആയിരുന്നു സംഭവം.പേരാമ്പ്ര കണ്ണിപ്പൊയിൽ റോഡ് അഞ്‌ജലിക്ക് (36)ആണ് കടിയേറ്റത്.ശംഖ് വരയൻ ഇനത്തിൽ പെട്ട പാമ്പ് ആണ് കടിച്ചത്.
പിന്നീട് പാമ്പിനെ വീടിന്റെ ബാത്ത്റൂമിൽ കണ്ടെത്തി.കടിയേറ്റ അടയാളം കണ്ടതിനേതുടർന്ന് അഞ്ജലിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. യുവതി അപകടനില തരണം ചെയ്തിട്ടുണ്ടെന്നു വീട്ടുകാർ അറിയിച്ചു.
കിളിമാനൂരിൽ യുവതിയ്ക്ക് പാമ്പ് കടിയേറ്റു. കിളിമാനൂർ തൊളിക്കുഴി സ്വദേശി സരിത (26)ക്കാണ് കടിയേറ്റത്. രാത്രി 7.30 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ പൈപ്പിൽ നിന്നും വെള്ളമെടുക്കുന്നതിനിടെ യുവതിയുടെ കാലിൽ കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ സരിതയെ വെഞ്ഞാറമൂട് ഗോകുലം മെഡിയ്ക്കൽ കോളെജ് ത്രീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.


































