സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള കെഎസ്ഇബിയുടെ ശ്രമങ്ങൾക്ക് താൽക്കാലിക ആശ്വാസം.കെഎസ്ഇബിക്ക് പുറത്തുനിന്നു വൈദ്യുതി വാങ്ങാനുള്ള അനുമതി നൽകി റെഗുലേറ്ററി കമ്മീഷൻ.250 മെഗാവാട്ട് വൈദ്യുതി പത്തു രൂപ നിരക്കിൽ പുറത്തുനിന്ന് വാങ്ങാം.അതേ സമയത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം എ സി ബി യുടെ ഭാഗത്തുനിന്ന് തുടരുന്നു. വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് പാലക്കാട് കെഎസ്ഇബി ഓഫീസിൽ പായവിരിച്ച് പ്രതിഷേധം.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള കെഎസ്‌ബി യുടെ ശ്രമങ്ങൾക്ക് താൽക്കാലിക ആശ്വാസം ലഭിച്ചു. പത്തു രൂപ നിരക്കിൽ പുറത്തുനിന്നും വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി നിലവിൽ അനുമതി നൽകിയിട്ടുള്ളത്. മുൻവർഷങ്ങളിൽ ആറ് രൂപ നിരക്കിലാണ് ഈ സമയം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയിരുന്നത്.ഇത്തരത്തിൽ 250 മെഗാ വാട്ട് വൈദ്യുതി പുറത്ത് നിന്നും വാങ്ങാം.കഴിഞ്ഞമാസം ആദ്യം തന്നെ പ്രതിദിന വൈദ്യതി ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റ് മറികടന്നതോടെയാണ് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ കെഎസ്ഇബി ശ്രമം തുടങ്ങിയത്. പവർ എക്സ്ചേഞ്ചിൽ നിന്ന് കൂടുതല്‍ വൈദ്യുതി ലഭ്യമാകാത്തതിനാല്‍ ദീർഘകാല കരാറില്‍ ഏർപ്പെടാൻ അനുമതിക്കായി ഈ മാസം എട്ടിന് റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കിയിരുന്നു. തുടർന്നാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി ലഭിച്ചത്.
അതേസമയം സംസ്ഥാനത്തെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഇപ്പോഴും തുടരുന്നു.കണ്ണൂരിൽ ലോഡ് ഷെഡ്ഡിംഗിന്റെ സമയപരിധിയിൽ മാറ്റ വരുത്തി. ഓരോ ഫീഡറിന് കീഴിലും ലോഡ് ഷെഡ്ഡിംഗ് 15 മുതൽ 20 മിനുട്ട് വരെ ആയിരുന്നു എന്നാൽ അത് ഇന്നലെ മുതൽ 25 മിനുട്ട് ആക്കി .കെഎസ്ഇബിയുടെ കൺസ്യൂമർസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് നിർദ്ദേശങ്ങൾ. കൂടാതെ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് പാലക്കാട് കെഎസ്ഇബി ഓഫീസിൽ പായവിരിച്ച് പ്രതിഷേധിച്ചു.അപ്രഖ്യാപിത കറണ്ട് കട്ടിൽ രാത്രി 12 മണിക്കാണ് കെഎസ്ഇബി ഓഫീസിൽ ജനങ്ങൾ പായ വിരിച്ച് പ്രതിഷേധിച്ചത്.































