29.1 C
Kollam
Thursday 3rd September, 2026 | 05:48:14 PM
Home News Breaking News വൈദ്യുതി പ്രതിസന്ധിയില്‍ സമരം ചെയ്യുന്നവര്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി...

വൈദ്യുതി പ്രതിസന്ധിയില്‍ സമരം ചെയ്യുന്നവര്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്,വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കാരണം ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിനാലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പകല്‍ സമയത്ത് വൈദ്യുതി ധാരാളം ലഭിക്കുന്നുണ്ട്. രാത്രിയിലാണ് ആവശ്യമായി വരുന്നത്. പകല്‍ ഒരു പൈസയ്ക്ക് വാങ്ങുന്ന വൈദ്യുതി രാത്രിയില്‍ പത്ത് രൂപയ്ക്ക് വാങ്ങേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു.

വൈദ്യുതി പ്രതിസന്ധിയില്‍ സമരം ചെയ്യുന്നവര്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്. കരാര്‍ പാലിക്കാനോ നടപ്പാക്കാനോ പിണറായി സര്‍ക്കാര്‍ തയാറായിരുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ലോകകപ്പ് കാണാനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നുണ്ടെന്നും ആവശ്യമുള്ള നിര്‍ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന് വൈദ്യുതി വാങ്ങാന്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നു. സര്‍ക്കാരിന് വലിയ ബാധ്യതയാണിത്. എംഎം മണിയുടെ വിമര്‍ശനത്തിനും മന്ത്രി മറുപടി പറഞ്ഞു. എംഎം മണിക്ക് ശിക്ഷ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദേഹം മന്ത്രിയായിരുന്നപ്പോള്‍ എന്ത് ചെയ്തിരുന്നെന്നും മന്ത്രി ചോദിച്ചു. പിണറായി സര്‍ക്കാരിന്റെ കാലത്തും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ഏപ്രില്‍ മാസത്തില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

‘പ്ലീഡര്‍ നിയമനത്തിലെ കാര്യങ്ങളില്‍ ഞാനും മുഖ്യമന്ത്രിയും തമ്മില്‍ സംസാരിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തുതന്നെയാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍, മറ്റൊരു സമിതിയില്‍ ചര്‍ച്ച നടത്തിയിട്ടില്ല. വിഷയത്തില്‍ കെഎസ്‌യു ചില കാര്യങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എങ്കിലും ഇത്തരം വിഷയങ്ങളില്‍ കെഎസ്‌യു യോജിച്ചുപോകണം. പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടിക്കകത്ത് പറയണം’. സണ്ണി ജോസഫ് വ്യക്തമാക്കി.