29.1 C
Kollam
Thursday 3rd September, 2026 | 07:00:27 PM
Home News National രജൗരിയിലുമുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 11 ആയി

രജൗരിയിലുമുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 11 ആയി

ജമ്മു കശ്മീരിലെ പൂഞ്ചിലും രജൗരിയിലുമുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 11 ആയി. നിരവധി പേരെ മേഖലയിൽ കാണാതായിട്ടുണ്ട്. ശനിയാഴ്ച രാത്രി കനത്ത മഴയെ തുടർന്ന് നദികൾ കരകഴിഞ്ഞ് ഒഴുകുകയും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു.

മേഖലയിൽ ദുരന്ത നിവാരണ സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും പ്രളയബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും അറിയിച്ചു. പ്രളയെത്തെ തുടർന്ന് കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിരവധി വാഹനങ്ങൾ മഴയിൽ ഒലിച്ചുപോയി.

ചെനാബ് നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റിയാസി ജില്ലയിലെ സലാൽ ഡാമിന്റെ ​ഗേറ്റുകൾ തുറന്നു. നദീതീരത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, ജമ്മുവിൽ ജൂലൈ 23 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.