27.6 C
Kollam
Friday 2nd October, 2026 | 10:07:36 PM
Home News Kerala സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ, കാര്യങ്ങൾ സഭയിൽ വിശദീകരിക്കാൻ മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ, കാര്യങ്ങൾ സഭയിൽ വിശദീകരിക്കാൻ മന്ത്രി

Advertisement

തിരുവനന്തപുരം. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ, വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഭയിൽ വിശദീകരിക്കാൻ മന്ത്രി.ചട്ടം 300 പ്രകാരം മന്ത്രി സണ്ണി ജോസഫ് പ്രസ്താവന ഇറക്കും.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യം, നിലവിൽ സ്വീകരിച്ച നടപടികൾ ഉൾപ്പടെ മന്ത്രി വിശദമാക്കും.ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങിയിട്ടും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൂടിയാണ് മന്ത്രി നിലവിലെ സാഹചര്യം വിശദമാക്കുക.

മഴ കുറഞ്ഞതും, എൽനിനോ പ്രതിഭാസം മൂലം വൈദ്യുതി ലഭ്യത കുറഞ്ഞതുമാണ് നിലവിൽ പ്രതിസന്ധിക്ക് കാരണം.കൂടുതല്‍ വില കൊടുത്ത് സംസ്ഥാനത്ത് വൈദ്യുതി വാങ്ങാന്‍ ശ്രമം നടത്തുകയാണെന്നും, കാലാവസ്ഥ ആശ്രയിച്ച് നിയന്ത്രണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതിനിടെ ഡാമുകളില് വെള്ളമില്ല വൈദ്യുതി ഉല്പാദനം കുറയും. മുന്നറിയിപ്പുമായി കെഎസ്ഇബി. കഴിഞ്ഞ വര്ഷം 61 ശതമാനം വെള്ളമുള്ളിടത്ത് ഇത്തവണയുള്ളത് 22ശതമാനം മാത്രം. ഇപ്പോഴത്തെ ഉല്പാതനം 10.71 ദശലക്ഷം യൂണിറ്റ്

ഉപഭോഗം കൂടി. 84.69 ദശലക്ഷം യൂണിറ്റായി