Home Blog Page 706

കൈക്കൂലി: ചേർത്തല DySP വിജിലൻസ് പിടിയിൽ

ആലപ്പുഴ. .കൈക്കൂലി: ചേർത്തല DySP വിജിലൻസ് പിടിയിൽ. DYSP അനിൽ കുമാറാണ് അറസ്റ്റിലയത്.മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു. വീട്ടിൽ വച്ചാണ് അറസ്റ്റ് ഉണ്ടായത്

വിജിലൻസ് ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. 50000 രൂപയാണ് ആദ്യഘട്ടം എന്ന നിലയിൽ കരാറുകാരന്റെ കയ്യിൽ നിന്നും വാങ്ങിയത്

ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷൻ വഴി പോയാൽ പോലും പാർക്കിംഗ് ഫീസ് കൊടുക്കേണ്ട ഗതികേടിൽ യാത്രക്കാർ!ഫീസ് കേട്ടലും ഞെട്ടും

ശാസ്താംകോട്ട:ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഫീസ് സംബന്ധിച്ച് വ്യാപക പരാതി.ടിക്കറ്റ് എടുക്കുന്നതിനും യാത്രക്കാരെ കൂട്ടി കൊണ്ടു പോകുന്നതിനും സ്‌റ്റേഷനിൽ എത്തുന്ന വാഹന യാത്രക്കാർ ഏറെ നേരം ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്തില്ലങ്കിലും ഫീസ് കൊടുക്കേണ്ട അവസ്ഥയിലാണ്. കൊല്ലുന്ന ഫീസാണ് ഈടാക്കുന്നത്. 50 രൂപയാണ് ഇരുചക്രവാഹനത്തിന്‍റെ നിരക്ക്. ഇത് പലപ്പോഴും വാക്കു തർക്കങ്ങൾക്കും കാരണമാകുന്നുണ്ട്.പാർക്കിംഗ് ഫീസ് നൽകിയ ദീർഘ യാത്രകൾ നടത്തി മടങ്ങിവരുന്നവരുടെ ഇരുചക്ര വാഹനങ്ങൾ സംരക്ഷിക്കാനും നടപടിയില്ലെന്ന് പരാതിയുണ്ട്.

റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്യുന്ന ഇരു ചക്രവാഹനങ്ങളിൽ നിന്നും ഹെൽമറ്റ്,പെട്രോൾ എന്നിവ നഷ്ടപ്പെടുന്നത് പതിവായി കൊണ്ടിരിക്കുകയാണന്ന് യാത്രക്കാർ പറയുന്നു.അപൂർവ്വ അവസരങ്ങളിൽ ഇരുചക്രവാഹനങ്ങളും മോഷണം പോയിട്ടുണ്ട്.സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളുടെ ഉടമസ്ഥരുടെ അനുവാദമില്ലാതെ വാഹനം മാറ്റി പാർക്ക് ചെയ്യുന്നതായും ഇത് മൂലം വാഹനത്തിന് കേടുപാടുകൾ ഉണ്ടാകുന്നതായും പരാതിയുണ്ട്.റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് സിസിറ്റിവി ക്യാമറ ഇല്ലാത്തതാണ് ഇത്തരം പ്രശനങ്ങൾക്ക് കാരണം. സാദാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കല്ല ദിവസം 50 രൂപ,പതിവായി വണ്ടി സൂക്ഷിക്കുന്നവര്‍ക്ക് പുറത്ത് ഒരുമാസം 200 രൂപയാണ് വാങ്ങുന്നത്. വെയിലും പെട്രോള്‍ പോലും സുരക്ഷയില്ലാതെ വണ്ടിവയ്ക്കാന്‍ 50 രൂപവാങ്ങുന്നു എന്നതാണ് പരാതി.

അടിയന്തിരമായി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നും പാർക്കിംഗ് ഏരിയായോട് ചേർന്നുള്ള ഭാഗത്തെ കുറ്റിക്കാടുകളും മുളം കാടുകളും വെട്ടിമാറ്റണമെന്നും ആവശ്യപ്പെട്ട് ട്രെയിൻ സിറ്റി ശാസ്താംകോട്ട
തിരുവനന്തപുരം ഡിവിഷണൽ മാനേജർ,റെയിൽവേ ചീഫ് കൊമേഴ്സ്യൽ ഓഫീസർ,സ്റ്റേഷൻ മാസ്റ്റർ എന്നിവർക്ക് പരാതി നൽകി.

ഇഡി വാഹനം തകർത്ത സംഭവം;നാല് സിപിഎം പ്രവർത്തകർ പിടിയിൽ , പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് പിൻവാങ്ങി പോലീസ്

തിരുവനന്തപുരം: സിപിഎം പ്രവർത്തകർ ഇഡിയുടെ വാഹനം അടിച്ചു തകർത്ത സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർ പിടിയിലായി. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണ ണായി വിജയൻ്റെ വഴുതക്കാട്ടുള്ള വാടക വീട്ടിൽ ഇന്ന് ഇഡി സംഘം റെയ്ഡ് നടത്തി പുറത്തേക്കിറങ്ങുമ്പോ ഴാണ് പ്രശ്നങ്ങളുണ്ടായത്. സംഘർഷത്തിന് ശേഷം പ്രകടനമായി പ്രവർത്തകർ പാളയം സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിയിരുന്നു. ഇതേ തുടർന്ന് അക്രമത്തിൽ പങ്കാളികളായവരെ അറസ്റ്റ് ചെയ്യാൻ വൻ പോലീസ് സംഘവും ഇത് ചെറുക്കാൻ മുൻ ജില്ലാ സെക്രട്ടറിയും വർക്കല എം എൽ എയുമായ വി ജോയി യുടെ നേതൃത്തിൽ സി പി എം നേതാക്കളും എത്തി. പാർട്ടി ഓഫീസിനുള്ളിൽ കയറി അറസ്റ്റ് ചെയ്യാൻ പറ്റില്ല എന്ന നിലപാടിൽ നേതാക്കൾ ഉറച്ച് നിന്നതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് സ്ഥലത്തെത്തി നേതാക്കളുമായി സംസാരിച്ചതിനെ തുടർന്ന് പാർട്ടി ഓഫീസിനുള്ളിൽ കയറുന്നതിൽ നിന്നും പോലീസ് പിൻവാങ്ങിയതോടെ സംഘർഷത്തിന് അയവ് വന്നു.

ഇഡി വാഹനത്തിന്റെ പൊട്ടിയ ചില്ല് കണ്ണിൽ വീണാണ് ഡ്രൈവർക്ക് പരിക്കേറ്റത്. തമ്പാനൂ‌രിൽ ടാക്സി ഓടിക്കുന്ന ശ്യാമിനാണ് പരിക്കേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതൽ വൈദ്യ പരിശോധനകൾക്കും ശ്യാമിനെ വിധേയനാക്കും. ജനറൽ ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. ‘സംഭവ സമയത്ത് ചില്ല് പൊട്ടിയതിനാൽ മുൻവശം കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.

വാഹനം മുന്നോട്ട് എടുക്കുന്ന സമയത്ത് പ്രവർത്തകർ എറിഞ്ഞ ഇഷ്ടിക ഉൾപ്പെടെ മടിയിൽ കിടക്കുകയായിരുന്നു’.-ഡ്രൈവർ ശ്യാം പറഞ്ഞു ആക്രമിക്കപ്പെട്ട ഇഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ വനിത ഉദ്യോഗസ്ഥയ്ക്കും പരിക്കേറ്റതായാണ് വിവരം.സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. വാഹനത്തിന് നേരെ കല്ലുകളും തടിക്കഷ്ണങ്ങളും പ്രവർത്തകർ വലിച്ചെറിഞ്ഞതായും പൊലീസ് സുരക്ഷ കുറവായിരുന്നെന്നും ഇഡി പരിശോധനയ്ക്കെത്തിയ മറ്റു വാഹനങ്ങളുടെ ഡ്രൈവർമാർ പറഞ്ഞു . അക്രമത്തിൽ സുരക്ഷാഉദ്യോഗസ്ഥർ ഉൾപ്പെടെ 4 പേർക്കാണ് പരിക്കേറ്റത്.

കമ്പലടി ഗവൺമെന്റ് എൽ.പി.എസിന്റെ പുതിയ കെട്ടിടം നാടിനു സമർപ്പിച്ചു

പോരുവഴി:2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 87 ലക്ഷം രൂപ ചെലവിൽ കമ്പലടി ഗവ. എൽ.പി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണു നാഥ് നിർവഹിച്ചു.ഉല്ലാസ് കോവൂർ എംഎൽഎ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിനു ഐ നായർ,ജില്ലാ പഞ്ചായത്ത് അംഗം എ.റമീസ്,ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ അസൂറ അർത്തിയിൽ,നിഖിൽ മനോഹർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ വി.ബേബികുമാർ,പ്രശാന്തി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മോഹനൻ,ഹെഡ്മിസ്ട്രസ്സ് ഷീബ.വി എന്നിവർ പ്രസംഗിച്ചു.

ശാസ്താംകോട്ടയിൽ കറുത്ത അട്ടകളുടെ ശല്യം രൂക്ഷമാകുന്നു

rep image

ശാസ്താംകോട്ട:ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിന്റെ തീരപ്രദേശങ്ങളിൽ വലിയ കറുത്ത അട്ടകളുടെ ശല്യം രൂക്ഷമാകുന്നു.കഴിഞ്ഞ കുറെ വർഷങ്ങളായി മഴക്കാലത്ത് പറമ്പുകളിൽ മാത്രം കണ്ടുവന്നിരുന്ന ഈ അട്ടകൾ, ഇപ്പോൾ ജനവാസമേഖലകളിലേക്ക് വ്യാപകമായി പടരുകയാണ്.നിലവിൽ വീടുകളുടെ അകത്തും കുടിവെള്ള സ്രോതസ്സുകളായ കിണറുകളിലും വരെ ഇവ കൂട്ടത്തോടെ പ്രത്യക്ഷപ്പെടുന്നത് നാട്ടുകാരെ വലിയ തോതിൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കിണറുകളിൽ അട്ടകൾ ഇറങ്ങുന്നത് ശുദ്ധജലത്തെയും ജനങ്ങളുടെ ആരോഗ്യത്തെയും നേരിട്ട് ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി മാറിയിരിക്കുകയാണ്.തടാക പരിസരത്തെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങളാണോ ഈ പ്രതിഭാസത്തിന് പിന്നിലെന്ന് സംശയിക്കുന്നു.ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായ അട്ടശല്യം തുരത്തുന്നതിനായി അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തരവും ശാസ്ത്രീയവുമായ നടപടികൾ ഉണ്ടാകേണ്ടതാണ്.ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് അടിയന്തരമായി ഇടപെട്ട്,  ആശങ്ക പരിഹരിക്കാൻ ശുദ്ധീകരണ-പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.

കാട്ടാളനും മാര്‍ക്കോയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? ഒടുവില്‍ ഉത്തരമായി

ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയും ആന്റണി വര്‍ഗീസ് നായകനാകുന്ന കാട്ടാളനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നത് കഴിഞ്ഞ കുറച്ച് നാളായി സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയമാണ്. പെപ്പെയുടെ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ കാമിയോ ഉണ്ടാകുമെന്നും രണ്ടു സിനിമകളും ഒരേ യൂണിവേഴ്സില്‍ നിന്നുള്ളതാണെന്നുമൊക്കെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാല്‍ ഉണ്ണി മുകുന്ദന്‍ കാട്ടാളിനില്‍ ഇല്ലെന്നും ഏതെങ്കിലും യൂണിവേഴ്സുമായും ബന്ധമില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ഫിലിംസ്. പത്രക്കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ഫിലിംസ് വ്യക്തത നല്‍കിയത്. ആ വാക്കുകളിലേക്ക്:
സത്യസന്ധമായ കഥ പറച്ചിലും ഫിലിം മേക്കിങും ഓരോ ചുവടുവെപ്പിലും ആഘോഷിക്കുകയെന്നതിലാണ് യുഎംഎഫ് വിശ്വസിക്കുന്നത്. തങ്ങളുടെ രണ്ടാമത്തെ സിനിമയൊരുക്കുന്ന ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. അവരുടെ ആദ്യത്തെ ചിത്രമായ മാര്‍ക്കോയുടെ ഭാഗമാകാനുള്ള പ്രിവിലേജ് ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. അതില്‍ ഞങ്ങള്‍ നിര്‍മാണ പങ്കാളികളുമായിരുന്നു. ഞങ്ങള്‍ അഭിമാനത്തോടെയാണ് ആ യാത്രയെ കാണുന്നതും. വരും ദിവസങ്ങള്‍ ഒരുപാട് നാഴികക്കല്ലുകള്‍ പിന്നിടാന്‍ സാധിക്കട്ടെയെന്ന് ആ ചിത്രത്തിന്റെ അണിയറ ടീമിന് എല്ലാ വിധ ആശംസകളും നേരുന്നു.
ഉണ്ണി മുകുന്ദനെ സ്നേഹിക്കുന്ന എല്ലാവരോടുമായി, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കും. അതേസമയം, ഉണ്ണി മുകുന്ദന്‍ ഈ പ്രൊജക്ടിന്റെയോ, മറ്റെതെങ്കിലും യൂണിവേഴ്സിന്റെയോ ഭാഗമല്ലെന്ന് വ്യക്തമാക്കുകയാണ്. ഈ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരുന്നതില്‍ നിന്നും പിന്മാറണമെന്ന് ആരാധകരോടും പൊതുജനങ്ങളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.
ആളുകളെ രസിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും ഒത്തൊരുമിപ്പിക്കുകയും ചെയ്യുന്ന കഥകള്‍ പറയുകയെന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി. അത് ഞങ്ങള്‍ക്ക് എറെ വിലപ്പെട്ടതാണ്.

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പൊലീസ്. മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരുൾപ്പെടെ 10 പ്രതികളുടെ ചിത്രങ്ങളാണ് പൊലീസ് കൈമാ‌റിയിട്ടുള്ളത്. 10 പ്രതികളെയും തിരിച്ചറിഞ്ഞെന്നും ഇവരിൽ പലരും പാർട്ടി ഓഫീസിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ അറസ്റ്റ്ചെയ്യാതെ മാറില്ലെന്നായിരുന്നു പൊലീസിന്‍റെ ആദ്യ നിലപാട് എന്നാല്‍ വി ശിവന്‍കുട്ടി പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ഇവരെ സ്റ്റേഷനില്‍ ഹാജരാക്കാമെന്ന നിലപാടിലാണ്.

സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് സിപിഎം നിലപാട്. പാര്‍ട്ടി ഓഫീസിനുള്ളിൽ പൊലീസ് കയറാൻ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. സംഘര്‍ഷം ഒഴിവാക്കാൻ സിപിഎം നേതാക്കള്‍ പൊലീസുമായി ചര്‍ച്ച നടത്തുകയാണ്. പ്രതികളെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാമെന്നാണ് നേതാക്കള്‍ പറയുന്നത്. പൊലീസ് പിൻമാറണമെന്നും സിപിഎം ആവശ്യപ്പെടുന്നു. 

പിണറായി വിജയന്‍റെ തലസ്ഥാനത്തെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സിപിഎം ആക്രമണമുണ്ടായത്. ഇഡിയുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. ഇഷ്ടികയും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. അതിക്രമത്തിൽ ഇഡി വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. 

സംഘര്‍ഷം ഉണ്ടാക്കില്ലെന്ന് നേതാക്കളുടെ വാക്കു വിശ്വസിച്ച് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താതിരുന്ന പൊലീസിന് വലിയാനാണക്കേടാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം ഉണ്ടാക്കിയിരിക്കുന്നത്.

കാറ്റത്ത് ബീച്ചില്‍ വച്ചിരുന്ന കുട പറന്ന് കഴുത്തില്‍ കുടുങ്ങി; കഴുത്ത് മുറിഞ്ഞു, 56കാരിക്ക് ദാരുണാന്ത്യം

കാറ്റത്ത് ബീച്ചില്‍ വച്ചിരുന്ന കുട പറന്ന് കഴുത്തില്‍ കുടുങ്ങി; കഴുത്ത് മുറിഞ്ഞു, 56കാരിക്ക് ദാരുണാന്ത്യം. യുഎസ് സൗത്ത് കരോലിനയില്‍ ആണ് ദയനീയമായ സംഭവം അരങ്ങേറിയത്. ഡ്രിഫ്റ്റ്വൂഡിലെ ഔട്ട്‌ഡോര്‍ റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു 52കാരിയായ ഡേന വിങ്ങറും ഭര്‍ത്താവും. പൊടുന്നനെ ഒരു കാറ്റടിക്കുകയും ഇവരുടെ മേശയ്ക്ക് മുകളിലുണ്ടായിരുന്ന കുട നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. ഡേനയുടെ ശരീരത്തിലേക്ക് വീണ കുട കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ഡേനയുടെ കഴുത്തില്‍ കുട തട്ടിയുണ്ടായ മുറിവ് മരണത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.
ഇതാദ്യമല്ല യുഎസില്‍ കുട തട്ടി അപകടങ്ങളും മരണങ്ങളുമുണ്ടാകുന്നത്. യു.എസ്. കണ്‍സ്യൂമര്‍ പ്രോഡക്ട് സേഫ്റ്റി കമ്മീഷന്‍ കണക്ക് പ്രകാരം, ഓരോ വര്‍ഷവും പാറ്റിയോ, ബീച്ച് കുടകള്‍ കാരണം ആയിരക്കണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുന്നുണ്ടെന്നാണ്. ഇതില്‍ ചിലത് ദാരുണമായ മരണങ്ങളിലേക്കും നയിച്ചിട്ടുണ്ട്.
2022 ഓഗസ്റ്റില്‍ സൗത്ത് കരോളിനയില്‍ വച്ച് തന്നെ ഗാര്‍ഡന്‍ സിറ്റിയിലെ ഒരു ബീച്ചില്‍ വെച്ച് ടാമി പെറോള്‍ട്ട് എന്ന 63 വയസ്സുകാരി കൊല്ലപ്പെട്ടു. ശക്തമായ കാറ്റില്‍ ബീച്ച് കുട അതിന്റെ ഉറപ്പിച്ചു നിര്‍ത്തിയ ഭാഗത്തില്‍ നിന്ന് വേര്‍പെടുകയും, അതിന്റെ കൂര്‍ത്ത അഗ്രം അവരുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയും ചെയ്തു. 2016ല്‍ വിര്‍ജീനിയ ബീച്ചില്‍ വെച്ച് കാറ്റില്‍ പറന്ന ബീച്ച് കുട നെഞ്ചില്‍ തറച്ചുകയറി ലോട്ടി മിഷേല്‍ ബെല്‍ക്ക് എന്ന 55 വയസ്സുകാരി മരണപ്പെട്ടിരുന്നു.

ഇഡി പരിശോധനയെ ഒരു തുടക്കം മാത്രമായിട്ടേ കാണുന്നുളളു,ഈ പരിശോധന രാഹുല്‍ ഗാന്ധിയെ പോലെ ഒരാള്‍ക്ക് മനസംതൃപ്തി നല്‍കും എന്നു കരുതുന്നു,പിണറായി

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയെ ഒരു തുടക്കം മാത്രമായിട്ടേ കാണുന്നുളളുവെന്നും ഇത്തരം നടപടികള്‍ കൊണ്ട് തളര്‍ത്തിക്കളയാമെന്ന് ആരും കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി . തിരുവന്തപുരത്തെ വാടകവീട്ടിലെ ഇഡി പരിശോധനയക്ക് ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പിണറായി വിജയന്‍.

‘ഈ പരിശോധന ചിലര്‍ക്കെല്ലാം മനസംതൃപ്തി നല്‍കുന്നു എന്നാണ് തോന്നുന്നത്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയെ പോലെ ഒരാള്‍ക്ക്. കാരണം എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല. എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നതായിരുന്നു അയാളുടെ ചോദ്യം. രാജ്യത്തെ പ്രതിപക്ഷത്തിനും പ്രവര്‍ത്തകര്‍ക്ക് നേരയുമുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടിയാണ് എല്ലാ കാലത്തും ബിജെപി സര്‍ക്കാര്‍ തുടരുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്. തങ്ങളുടെ പാര്‍ട്ടിക്കാര്‍ അല്ലാത്ത പാര്‍ട്ടിക്കാര്‍ക്ക് നേരെ ഇഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്.

ഇതുകൊണ്ട് ഒന്നും ഞങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. ഇത് ഒരു തുടക്കം മാത്രമായിട്ടേ കാണുന്നുള്ളു. ഇത്തരം നടപടികള്‍ കൊണ്ട് ഞങ്ങളെ തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ല. ഇവിടെ പ്രകടമായത് നാടിന്റെ വികാരവും പാര്‍ട്ടി സഖാക്കളുടെ വികാരവുമാണ്. പാര്‍ട്ടി ശത്രുക്കള്‍ കൊത്തിവലിക്കാന്‍ ഒരുങ്ങിയ എല്ലാ ഘട്ടത്തിലും പാര്‍ട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭ്യമായിട്ടുള്ളത.് ആ പിന്തുണയ്ക്കും ഒരു കുറവും ഉണ്ടായിട്ടില്ലെന്നതാണ് ഇന്ന് കണ്ടത്. ഏതിനെയും നമുക്ക് ഒന്നിച്ച് നേരിടാം. ഇതാണ് നമ്മുടെ കരുത്ത്. ഒന്നിച്ച് നമുക്ക് ഇറങ്ങാം. പറയാന്‍ ഒരുപാട് കാര്യം ഉണ്ട്. അത് പിന്നീട് പറയാം’- പിണറായി വിജയന്‍ പറഞ്ഞു.

ഇഡി പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ വന്‍ സംഘര്‍ഷമാണ് ഉണ്ടായത്. ഇഡി ഉദ്യോഗസ്ഥര്‍ കാറില്‍ കയറിയ ശേഷം സംഘര്‍ഷം കനക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. സംഘര്‍ഷത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇഡി റെയ്‌ഡിനെത്തിയവരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു; പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം, വാഹനങ്ങളുടെ ചില്ല് തകർത്തു; കേന്ദ്രസേനയ്ക്ക് നേരെ കുപ്പികളും കല്ലും എറിഞ്ഞ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍റെ വീട്ടിലെ ഇഡി റെയ്‌ഡിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമാസക്തമായി. റെയ്ഡ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ഇഡിഉദ്യോഗസ്ഥരുടെ മൂന്ന് വാഹനങ്ങൾ പാർട്ടി പ്രവർത്തകർ അടിച്ച് തകർത്തു.

പ്രധാന ഉദ്യോഗസ്ഥർ സഞ്ചരിച്ച ആദ്യ വാഹനത്തിലെ ഡ്രൈവർക്ക് പരിക്കേറ്റു. തകർന്ന മൂന്ന് വാഹനങ്ങളും തമ്പാനൂർ സ്റ്റേഷനിലേക്ക് മാറ്റി. ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് എസ് എഫ് ഐപ്രവർത്തകര പോലീസ് കസ്റ്റഡിയിലെടുത്തു. പിണറായി വിജയന്‍റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷമാണ് റെയ്ഡ് മുതൽ ഉണ്ടായത്. സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പിണറായിയുടെ വീട്ടിലേക്ക് തള്ളികയറാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസിന്‍റെ ഹെല്‍മെറ്റ് പ്രവര്‍ത്തകര്‍ ഊരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു. വീടിനുള്ളിലേക്ക് കുപ്പികളും കല്ലും എറിഞ്ഞു. സുരക്ഷ ഭേദിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം സംഘര്‍ഷത്തിന് ഇടയാക്കി. പിന്നീട് മുതര്‍ന്ന നേതാക്കളായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെത്തി അനുനയിപ്പിച്ചു.

സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകൾ അടക്കം 12 ഇടത്താണ് ഇഡി റെയ്ഡ്.