തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍റെ വീട്ടിലെ ഇഡി റെയ്‌ഡിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമാസക്തമായി. റെയ്ഡ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ഇഡിഉദ്യോഗസ്ഥരുടെ മൂന്ന് വാഹനങ്ങൾ പാർട്ടി പ്രവർത്തകർ അടിച്ച് തകർത്തു. പ്രധാന ഉദ്യോഗസ്ഥർ സഞ്ചരിച്ച അദ്യ വാഹനത്തിലെ ഡ്രൈവർക്ക് പരിക്കേറ്റു. തകർന്ന മൂന്ന് വാഹനങ്ങളും തമ്പാനൂർ സ്റ്റേഷനിലേക്ക് മാറ്റി. ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് എസ് എഫ് ഐപ്രവർത്തകര പോലീസ് കസ്റ്റഡിയിലെടുത്തു. പിണറായി വിജയന്‍റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷമാണ് റെയ്ഡ് മുതൽ ഉണ്ടായത്. സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പിണറായിയുടെ വീട്ടിലേക്ക് തള്ളികയറാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസിന്‍റെ ഹെല്‍മെറ്റ് പ്രവര്‍ത്തകര്‍ ഊരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു. വീടിനുള്ളിലേക്ക് കുപ്പികളും കല്ലും എറിഞ്ഞു. സുരക്ഷ ഭേദിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം സംഘര്‍ഷത്തിന് ഇടയാക്കി. പിന്നീട് മുതര്‍ന്ന നേതാക്കളായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെത്തി അനുനയിപ്പിച്ചു.
സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകൾ അടക്കം 12 ഇടത്താണ് ഇഡി റെയ്ഡ്.






























