28.6 C
Kollam
Sunday 11th October, 2026 | 12:15:48 PM
Home News Local ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷൻ വഴി പോയാൽ പോലും പാർക്കിംഗ് ഫീസ് കൊടുക്കേണ്ട ഗതികേടിൽ യാത്രക്കാർ!ഫീസ് കേട്ടലും...

ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷൻ വഴി പോയാൽ പോലും പാർക്കിംഗ് ഫീസ് കൊടുക്കേണ്ട ഗതികേടിൽ യാത്രക്കാർ!ഫീസ് കേട്ടലും ഞെട്ടും

ശാസ്താംകോട്ട:ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഫീസ് സംബന്ധിച്ച് വ്യാപക പരാതി.ടിക്കറ്റ് എടുക്കുന്നതിനും യാത്രക്കാരെ കൂട്ടി കൊണ്ടു പോകുന്നതിനും സ്‌റ്റേഷനിൽ എത്തുന്ന വാഹന യാത്രക്കാർ ഏറെ നേരം ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്തില്ലങ്കിലും ഫീസ് കൊടുക്കേണ്ട അവസ്ഥയിലാണ്. കൊല്ലുന്ന ഫീസാണ് ഈടാക്കുന്നത്. 50 രൂപയാണ് ഇരുചക്രവാഹനത്തിന്‍റെ നിരക്ക്. ഇത് പലപ്പോഴും വാക്കു തർക്കങ്ങൾക്കും കാരണമാകുന്നുണ്ട്.പാർക്കിംഗ് ഫീസ് നൽകിയ ദീർഘ യാത്രകൾ നടത്തി മടങ്ങിവരുന്നവരുടെ ഇരുചക്ര വാഹനങ്ങൾ സംരക്ഷിക്കാനും നടപടിയില്ലെന്ന് പരാതിയുണ്ട്.

റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്യുന്ന ഇരു ചക്രവാഹനങ്ങളിൽ നിന്നും ഹെൽമറ്റ്,പെട്രോൾ എന്നിവ നഷ്ടപ്പെടുന്നത് പതിവായി കൊണ്ടിരിക്കുകയാണന്ന് യാത്രക്കാർ പറയുന്നു.അപൂർവ്വ അവസരങ്ങളിൽ ഇരുചക്രവാഹനങ്ങളും മോഷണം പോയിട്ടുണ്ട്.സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളുടെ ഉടമസ്ഥരുടെ അനുവാദമില്ലാതെ വാഹനം മാറ്റി പാർക്ക് ചെയ്യുന്നതായും ഇത് മൂലം വാഹനത്തിന് കേടുപാടുകൾ ഉണ്ടാകുന്നതായും പരാതിയുണ്ട്.റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് സിസിറ്റിവി ക്യാമറ ഇല്ലാത്തതാണ് ഇത്തരം പ്രശനങ്ങൾക്ക് കാരണം. സാദാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കല്ല ദിവസം 50 രൂപ,പതിവായി വണ്ടി സൂക്ഷിക്കുന്നവര്‍ക്ക് പുറത്ത് ഒരുമാസം 200 രൂപയാണ് വാങ്ങുന്നത്. വെയിലും പെട്രോള്‍ പോലും സുരക്ഷയില്ലാതെ വണ്ടിവയ്ക്കാന്‍ 50 രൂപവാങ്ങുന്നു എന്നതാണ് പരാതി.

അടിയന്തിരമായി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നും പാർക്കിംഗ് ഏരിയായോട് ചേർന്നുള്ള ഭാഗത്തെ കുറ്റിക്കാടുകളും മുളം കാടുകളും വെട്ടിമാറ്റണമെന്നും ആവശ്യപ്പെട്ട് ട്രെയിൻ സിറ്റി ശാസ്താംകോട്ട
തിരുവനന്തപുരം ഡിവിഷണൽ മാനേജർ,റെയിൽവേ ചീഫ് കൊമേഴ്സ്യൽ ഓഫീസർ,സ്റ്റേഷൻ മാസ്റ്റർ എന്നിവർക്ക് പരാതി നൽകി.