26.3 C
Kollam
Sunday 11th October, 2026 | 08:01:07 AM
Home News Local ആറ്റുവാശേരിയിൽ ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

ആറ്റുവാശേരിയിൽ ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

പുത്തൂർ:ആറ്റുവാശേരിയിൽ ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു.ചവറ ടൈറ്റാനിയം അഴനികാട്ടിൽ വീട്ടിൽ അൽത്താഫ്(52) ആണ് മരിച്ചത്.പുത്തൂർ ഇലക്ട്രിക് സെക്‌ഷനിലെ ജീവനക്കാരനായിരുന്നു.ശനിയാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു സംഭവം.

ആറ്റുവാശേരിയിലെ ഒരു വീട്ടിലേക്കുള്ള ലൈൻ ചെക്ക് ചെയ്യാൻ കയറിയപ്പോൾ പോസ്റ്റിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ.