ശാസ്താംകോട്ടയിൽ കറുത്ത അട്ടകളുടെ ശല്യം രൂക്ഷമാകുന്നു

ശാസ്താംകോട്ട:ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിന്റെ തീരപ്രദേശങ്ങളിൽ വലിയ കറുത്ത അട്ടകളുടെ ശല്യം രൂക്ഷമാകുന്നു.കഴിഞ്ഞ കുറെ വർഷങ്ങളായി മഴക്കാലത്ത് പറമ്പുകളിൽ മാത്രം കണ്ടുവന്നിരുന്ന ഈ അട്ടകൾ, ഇപ്പോൾ ജനവാസമേഖലകളിലേക്ക് വ്യാപകമായി പടരുകയാണ്.നിലവിൽ വീടുകളുടെ അകത്തും കുടിവെള്ള സ്രോതസ്സുകളായ കിണറുകളിലും വരെ ഇവ കൂട്ടത്തോടെ പ്രത്യക്ഷപ്പെടുന്നത് നാട്ടുകാരെ വലിയ തോതിൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കിണറുകളിൽ അട്ടകൾ ഇറങ്ങുന്നത് ശുദ്ധജലത്തെയും ജനങ്ങളുടെ ആരോഗ്യത്തെയും നേരിട്ട് ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി മാറിയിരിക്കുകയാണ്.തടാക പരിസരത്തെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങളാണോ ഈ പ്രതിഭാസത്തിന് പിന്നിലെന്ന് സംശയിക്കുന്നു.ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായ … Continue reading ശാസ്താംകോട്ടയിൽ കറുത്ത അട്ടകളുടെ ശല്യം രൂക്ഷമാകുന്നു