Home News Local ശാസ്താംകോട്ടയിൽ കറുത്ത അട്ടകളുടെ ശല്യം രൂക്ഷമാകുന്നു

ശാസ്താംകോട്ടയിൽ കറുത്ത അട്ടകളുടെ ശല്യം രൂക്ഷമാകുന്നു

rep image
Advertisement

ശാസ്താംകോട്ട:ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിന്റെ തീരപ്രദേശങ്ങളിൽ വലിയ കറുത്ത അട്ടകളുടെ ശല്യം രൂക്ഷമാകുന്നു.കഴിഞ്ഞ കുറെ വർഷങ്ങളായി മഴക്കാലത്ത് പറമ്പുകളിൽ മാത്രം കണ്ടുവന്നിരുന്ന ഈ അട്ടകൾ, ഇപ്പോൾ ജനവാസമേഖലകളിലേക്ക് വ്യാപകമായി പടരുകയാണ്.നിലവിൽ വീടുകളുടെ അകത്തും കുടിവെള്ള സ്രോതസ്സുകളായ കിണറുകളിലും വരെ ഇവ കൂട്ടത്തോടെ പ്രത്യക്ഷപ്പെടുന്നത് നാട്ടുകാരെ വലിയ തോതിൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കിണറുകളിൽ അട്ടകൾ ഇറങ്ങുന്നത് ശുദ്ധജലത്തെയും ജനങ്ങളുടെ ആരോഗ്യത്തെയും നേരിട്ട് ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി മാറിയിരിക്കുകയാണ്.തടാക പരിസരത്തെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങളാണോ ഈ പ്രതിഭാസത്തിന് പിന്നിലെന്ന് സംശയിക്കുന്നു.ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായ അട്ടശല്യം തുരത്തുന്നതിനായി അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തരവും ശാസ്ത്രീയവുമായ നടപടികൾ ഉണ്ടാകേണ്ടതാണ്.ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് അടിയന്തരമായി ഇടപെട്ട്,  ആശങ്ക പരിഹരിക്കാൻ ശുദ്ധീകരണ-പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here