29.7 C
Kollam
Sunday 11th October, 2026 | 02:25:27 PM
Home News Local കമ്പലടി ഗവൺമെന്റ് എൽ.പി.എസിന്റെ പുതിയ കെട്ടിടം നാടിനു സമർപ്പിച്ചു

കമ്പലടി ഗവൺമെന്റ് എൽ.പി.എസിന്റെ പുതിയ കെട്ടിടം നാടിനു സമർപ്പിച്ചു

പോരുവഴി:2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 87 ലക്ഷം രൂപ ചെലവിൽ കമ്പലടി ഗവ. എൽ.പി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണു നാഥ് നിർവഹിച്ചു.ഉല്ലാസ് കോവൂർ എംഎൽഎ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിനു ഐ നായർ,ജില്ലാ പഞ്ചായത്ത് അംഗം എ.റമീസ്,ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ അസൂറ അർത്തിയിൽ,നിഖിൽ മനോഹർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ വി.ബേബികുമാർ,പ്രശാന്തി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മോഹനൻ,ഹെഡ്മിസ്ട്രസ്സ് ഷീബ.വി എന്നിവർ പ്രസംഗിച്ചു.