26.7 C
Kollam
Saturday 11th July, 2026 | 09:36:01 PM
Home News International കാറ്റത്ത് ബീച്ചില്‍ വച്ചിരുന്ന കുട പറന്ന് കഴുത്തില്‍ കുടുങ്ങി; കഴുത്ത് മുറിഞ്ഞു, 56കാരിക്ക് ദാരുണാന്ത്യം

കാറ്റത്ത് ബീച്ചില്‍ വച്ചിരുന്ന കുട പറന്ന് കഴുത്തില്‍ കുടുങ്ങി; കഴുത്ത് മുറിഞ്ഞു, 56കാരിക്ക് ദാരുണാന്ത്യം

കാറ്റത്ത് ബീച്ചില്‍ വച്ചിരുന്ന കുട പറന്ന് കഴുത്തില്‍ കുടുങ്ങി; കഴുത്ത് മുറിഞ്ഞു, 56കാരിക്ക് ദാരുണാന്ത്യം. യുഎസ് സൗത്ത് കരോലിനയില്‍ ആണ് ദയനീയമായ സംഭവം അരങ്ങേറിയത്. ഡ്രിഫ്റ്റ്വൂഡിലെ ഔട്ട്‌ഡോര്‍ റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു 52കാരിയായ ഡേന വിങ്ങറും ഭര്‍ത്താവും. പൊടുന്നനെ ഒരു കാറ്റടിക്കുകയും ഇവരുടെ മേശയ്ക്ക് മുകളിലുണ്ടായിരുന്ന കുട നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. ഡേനയുടെ ശരീരത്തിലേക്ക് വീണ കുട കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ഡേനയുടെ കഴുത്തില്‍ കുട തട്ടിയുണ്ടായ മുറിവ് മരണത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.
ഇതാദ്യമല്ല യുഎസില്‍ കുട തട്ടി അപകടങ്ങളും മരണങ്ങളുമുണ്ടാകുന്നത്. യു.എസ്. കണ്‍സ്യൂമര്‍ പ്രോഡക്ട് സേഫ്റ്റി കമ്മീഷന്‍ കണക്ക് പ്രകാരം, ഓരോ വര്‍ഷവും പാറ്റിയോ, ബീച്ച് കുടകള്‍ കാരണം ആയിരക്കണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുന്നുണ്ടെന്നാണ്. ഇതില്‍ ചിലത് ദാരുണമായ മരണങ്ങളിലേക്കും നയിച്ചിട്ടുണ്ട്.
2022 ഓഗസ്റ്റില്‍ സൗത്ത് കരോളിനയില്‍ വച്ച് തന്നെ ഗാര്‍ഡന്‍ സിറ്റിയിലെ ഒരു ബീച്ചില്‍ വെച്ച് ടാമി പെറോള്‍ട്ട് എന്ന 63 വയസ്സുകാരി കൊല്ലപ്പെട്ടു. ശക്തമായ കാറ്റില്‍ ബീച്ച് കുട അതിന്റെ ഉറപ്പിച്ചു നിര്‍ത്തിയ ഭാഗത്തില്‍ നിന്ന് വേര്‍പെടുകയും, അതിന്റെ കൂര്‍ത്ത അഗ്രം അവരുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയും ചെയ്തു. 2016ല്‍ വിര്‍ജീനിയ ബീച്ചില്‍ വെച്ച് കാറ്റില്‍ പറന്ന ബീച്ച് കുട നെഞ്ചില്‍ തറച്ചുകയറി ലോട്ടി മിഷേല്‍ ബെല്‍ക്ക് എന്ന 55 വയസ്സുകാരി മരണപ്പെട്ടിരുന്നു.