കരുനാഗപ്പള്ളി:മൊബൈൽ ഫോണും പണവും അപഹരിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.ദേവികുളങ്ങര പ്രയാർ വടക്കേ ചുരക്കാട്ട് ഷുക്കൂർ ലിഖാസ് (46)ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ 29 ന് രാത്രിയിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നിരുന്ന മൈനാഗപ്പള്ളി സ്വദേശിയായ സുനിൽ കുമാറിനെ ദേഹോപദ്രവം ചെയ്തു കയ്യിലിരുന്ന പണവും മൊബൈൽ ഫോണും അപഹരിച്ചുകൊണ്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസിന് പ്രതികളെക്കുറിച്ച് യാതൊരു വിവരവും കിട്ടിയിരുന്നില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെ പിടികൂടിയിരുന്നു.ഒളിവിൽ പോയിരുന്ന ഷുക്കൂറിനെ പോലീസ് സംഘം പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എസ് ബി പ്രവീണിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ അനീഷ്, ആഷിഖ്, സുജോ
എസ് സി പി ഓ മാരായ ഹാഷിം, ഷഫീഖ് ,ജിഷ്ണു, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


































