27.6 C
Kollam
Friday 2nd October, 2026 | 08:08:52 PM
Home News Local ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലഹരി നിർമാർജന സമിതി സദസ്സ്

ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലഹരി നിർമാർജന സമിതി സദസ്സ്

Advertisement

കരുനാഗപ്പള്ളി: സംസ്ഥാനത്ത് സിന്തറ്റിക് ലഹരിമാഫിയയ്‌ക്കെതിരെ സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ നടപടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലഹരി നിർമാർജന സമിതി (എൽ.എൻ.എസ്.) കൊല്ലം നോർത്ത് ജില്ലാ കമ്മിറ്റി സമൂഹസദസ്സ് സംഘടിപ്പിച്ചു.
ലഹരി ഉപയോഗത്തെ സമൂഹത്തിൽനിന്ന് പൂർണമായും തുടച്ചുനീക്കുന്നതിനുള്ള ആഭ്യന്തര വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും ശക്തമായ നടപടികളെ സദസ്സ് അഭിനന്ദിച്ചു. കേരളത്തിന്റെ ധാർമികവും സാമൂഹികവുമായ അടിത്തറ തകർക്കാൻ ശ്രമിക്കുന്ന ലഹരിമാഫിയയുടെ വേരറുക്കാനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ കുടുംബങ്ങളുടെയും പൂർണ പിന്തുണയുണ്ടാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.


അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി.ജെ. ജയകുമാർ സദസ്സ് ഉദ്ഘാടനം ചെയ്തു. എൽ.എൻ.എസ്. കൊല്ലം നോർത്ത് ജില്ലാ പ്രസിഡന്റ് വൈ.എ. സലിം ഹമദാനി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സിയാദ് കൗസരി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കാട്ടൂർ ബഷീർ ആമുഖപ്രഭാഷണം നടത്തി.
അമ്പുവിള ലത്തീഫ്, എം.ഐ. അബ്ദുൽ അസീസ്, യൂനുസ് ചിറ്റുമൂല, എച്ച്. സലാഹുദ്ദീൻ ബായി, ജലീൽ കോട്ടക്കര, ഷെരീഫ് കണ്ണാപ്പള്ളി, നവാബ് ചിറ്റുമൂല, എം.എ. വഹാബ്, നിസാർ പാലക്കോട്ട്, മൈതീൻ കുഞ്ഞ് താസ, നാസർ പീടികയിൽ, ഷെമീർ കോളാട്ട്, ബദറുദ്ദീൻ പൂച്ചക്കട, കഹാർ കുരിക്കൾ, നാസർ പുത്തൻപുര എന്നിവർ പ്രസംഗിച്ചു.