Home local സിപിഎം പ്രവർത്തകർ കരുനാഗപ്പള്ളി നഗരസഭയിലേക്ക് മാർച്ചും ധർണ്ണയും നടത്തി

സിപിഎം പ്രവർത്തകർ കരുനാഗപ്പള്ളി നഗരസഭയിലേക്ക് മാർച്ചും ധർണ്ണയും നടത്തി


കരുനാഗപ്പള്ളി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം പ്രവർത്തകർ കരുനാഗപ്പള്ളി നഗരസഭയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സിപിഐഎം കരുനാഗപ്പള്ളി വെസ്റ്റ്,ടൗൺ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സമരം.താറുമാറായ തെരുവതെരുവു വിളക്കുകളുടെ പരിപാലനം കാര്യക്ഷമമാക്കി തെരുവു വിളക്കുകൾ കത്തിക്കുക, മാലിന്യ നീക്കത്തിലെ അനാസ്ഥ അവസാനിപ്പിക്കുക, ജീവനക്കാർക്ക് നേരെ കോൺഗ്രസ് നേതാക്കൾ നടത്തിയ അതിക്രമണത്തിൽ അന്വേഷണം നടത്തുക, പദ്ധതി നടത്തിപ്പിലെ അപാകത പരിഹരിച്ച് വികസന മുരടിപ്പ് അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സമരം.

സിപിഐ എം ഏരിയ സെക്രട്ടറി എ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ സെക്രട്ടറി ജെ ഹരിലാൽ അധ്യക്ഷനായി. ടൗൺ ലോക്കൽ സെകട്ടറി പ്രവീൺ മനയ്ക്കൽ, എം സുരേഷ് കുമാർ, എൻ സി ശ്രീകുമാർ എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിൽ നിന്നും തുടങ്ങിയ പ്രകടനം നഗരസഭയ്ക്ക് മുന്നിലെത്തി സമാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here