25.6 C
Kollam
Thursday 13th August, 2026 | 12:45:53 AM
Home News Local സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കരുനാഗപ്പളളി എൻ എസ് എസ് താലൂക്ക് യൂണിയന് 6 കോടി...

സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കരുനാഗപ്പളളി എൻ എസ് എസ് താലൂക്ക് യൂണിയന് 6 കോടി 30 ലക്ഷം രൂപയുടെ ബജറ്റ്

കരുനാഗപ്പള്ളി. താലൂക്ക് എൻ.എസ്.എസ്. കരയോഗയൂണിയൻ്റെ 86-ാമത് വാർഷിക ബജറ്റ് പൊതുയോഗം എൻ എസ് എസ് ട്രഷററും താലൂക്ക് യൂണിയൻ പ്രസിഡൻറുമായ അഡ്വ. എൻ വി അയ്യപ്പൻപിളളയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ ആഡിറ്റോറിയത്തിൽ നടന്നു. സാമൂഹ്യക്ഷേമ പദ്ധതിപ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കര യോഗാംഗങ്ങൾക്ക് വിവാഹം, ചികിത്സാധനസഹായം എന്നിവ നൽകുന്നതിന് നാല് ലക്ഷം രൂപ വീതവും ഹ്യൂമൻ റിസോഴ്‌സ് സെൻ്റർ പ്രവർത്തനങ്ങൾക്ക് മൂന്ന് ലക്ഷം രൂപയും എൻഡോവ്‌മെൻ്റ് സ്കോളർഷിപ്പ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള ധനസഹായം, പ്രതിഭകളെ ആദരി ക്കൽ എന്നിവയ്ക്ക് പതിനെട്ട് ലക്ഷം രൂപയും ദുരിതാശ്വാസനിധി സംഭാവനയി നത്തിൽ രണ്ട് ലക്ഷം രൂപയും മന്ദിര നിർമ്മാണത്തിനായി നാല് കോടി രൂപ യും, ആധ്യാത്മിക പഠന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് രണ്ട് ലക്ഷം രൂപയും സർവ്വിസ്‌ദ്വൈവാരികയ്ക്ക് ആറ് ലക്ഷം രൂപയും വനിതായൂണിയൻ പ്രവർത്തനങ്ങൾക്ക് ഒരു ലക്ഷം രൂപയും യൂണിയൻ സെക്രട്ടറി അരുൺ. ജി. നായർ അവതരിപ്പിച്ച ബജറ്റിലുണ്ട്.

ചർച്ചയിൽ പങ്കെടുത്തുകൊണ്ട് വിവിധ കരയോഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ സംസാരിച്ചശേഷം റിപ്പോർട്ടും വരവ് ചെലവ് കണക്കും സപ്ളിമെൻ്റെറി ബജറ്റും യോഗം ഐക്യകണ്ഠേന പാസ്സാക്കി. യൂണിയൻ വൈസ് പ്രസിഡൻ്റ് അഡ്വ: വി ഉണ്ണികൃഷ്‌ണപിള്ള സ്വാഗതവും, യൂണിയൻ പ്രൊബേഷണൽ ഇൻസ്പെക്‌ടർ എസ് സജീവ്‌കുമാർ കൃതഞ്ജതയും പറഞ്ഞു. താലുക്കിലെ 154 കരയോ ഗങ്ങളിൽ നിന്നുമുള്ള യൂണിയൻ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.